ഇന്ന് പുലര്‍ച്ചെ അമല പറപ്പൂര് റോഡില്‍ അമല ആയുര്‍വേദ ആശുപത്രിയുടെ മുന്‍വശത്തായി തൃശ്ശൂര്‍ ഭാഗത്തുനിന്നും ഗുരുവായൂര്‍ ക്ഷേത്രത്തിലേക്ക് പോയിരുന്ന കര്‍ണാടക സ്വദേശികളായ അയ്യപ്പ ഭക്തന്മാരുടെ വാഹനം ഇടിച്ച് 11 കെ വി വൈദ്യുതി തൂണ് ഒരെണ്ണം തകര്‍ന്നു, വാഹനത്തിന്റെ എല്ലാ എയര്‍ബാഗും കൃത്യമായി പ്രവര്‍ത്തിച്ചതിനാല്‍ യാത്രക്കാര്‍ക്ക് ഗുരുതര പരിക്ക് ഇല്ല. മുതുറ കെഎസ്ഇബി ജീവനക്കാര്‍ ഉടന്‍ തന്നെ വൈദ്യതിബന്ധം വിച്ഛേദിക്കുകയും പേരാമംഗലം പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിക്കുകയും ചെയ്തു.മയങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം. എൻ മീഡിയ ഇപ…
ഗുരുവായൂർ ക്ഷേത്രത്തിനകത്ത് ലുങ്കി മുണ്ട് ചുറ്റി വരാൻ ഒരാൾക്ക് മാത്രമേ അവകാശം ഉള്ളൂ. അത് കൃഷ്ണനാട്ടത്തിലെ 'വിവിദവധം' കഥയിലെ ചെത്തുകാരന് മാത്രം. ലുങ്കി മാത്രമല്ല, തലയിൽ കറുത്ത തലപ്പാവ്, ചെത്താനുള്ള പണിയായുധങ്ങൾ തുടങ്ങിയവയുമായാണ് ആ കഥാപാത്രത്തിന്റെ വരവ്. ക്ഷേത്രത്തിനകത്ത് ലുങ്കി ചുറ്റി വരുമ്പോൾ അതൊരു കൗതുകക്കാഴ്ചയാണ്. 'വിവിദവധം' കഥയിൽ ചെറിയൊരു സന്ദർഭത്തിൽ മാത്രമാണ് ലുങ്കിവേഷധാരിയെത്തുന്നത്. വേഷം കഴിഞ്ഞാൽ ലുങ്കി പിന്നെ ആ പരിസരത്ത് കാണാനോ ഉപയോഗിക്കാനോ പാടില്ല. ചെത്തുകാരന്റെ വേഷം ഹാസ്യം നിറഞ്ഞതാണ്. കാലുകൾ ഞൊണ്ടിയാണ് അരങ്ങിലേക്ക് പ്ര…
തൃശ്ശൂർ ജില്ലാ വികസന സമിതി കളക്ടറേറ്റ് എക്സിക്യൂട്ടീവ് ഹാളിൽ യോഗം ചേർന്നു. ഗുരുവായൂർ എം എൽ എ എൻ. കെ. അക്ബർ, കയ്പമംഗലം എം എൽ എ ഇ.ടി. ടൈസൺ മാസ്റ്റർ, പുതുക്കാട് എം എൽ എ കെ.കെ. രാമചന്ദ്രൻ, ചേലക്കര എം എൽ എ യു. ആർ. പ്രദീപ്, വടക്കാഞ്ചേരി എം എൽ എ സേവ്യർ ചിറ്റിലപ്പിള്ളി എന്നിവരും റവന്യു മന്ത്രി കെ രാജൻ, ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു, കേന്ദ്ര പെട്രോളിയം ആൻഡ് നേച്വറൽ ഗ്യാസ് സഹമന്ത്രി സുരേഷ് ഗോപി എന്നിവരുടെ പ്രതിധികളും, വകുപ്പു മേധാവികളും പങ്കെടുത്തു. യോഗത്തിൽ വിവിധ വകുപ്പുകളിലായി നടന്നു വരുന്ന പദ്ധതികളുടെ പുരോഗതി അവലോകനം ചെയ്തു. രണ്ടാം നവ…
തൃശ്ശൂർ : കോടികളുടെ തട്ടിപ്പു നടന്ന കരുവന്നൂർ സഹകരണബാങ്കിൽ തട്ടിപ്പിനിരയായ മൂർക്കനാട് പൊയ്യാറ പരേതനായ ഗൗതമന്റെ ഭാര്യ ജയ്ഷ നൽകിയ പരാതിയിൽ മുൻ മാനേജരെ പ്രതിചേർത്ത് കേസെടുക്കാൻ കോടതി ഉത്തരവ്. മുൻ മാനേജരും കരുവന്നൂർ തട്ടിപ്പുകേസിൽ പ്രധാന പ്രതിയുമായ മാപ്രാണം മുത്രത്തിപ്പറമ്പിൽ ബിജു കരീമിനെതിരേ കേസെടുക്കാനാണ് ഇരിങ്ങാലക്കുട ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി ഉത്തരവിട്ടത്. ഇത് ആദ്യമായാണ് സ്വകാര്യ അന്യായത്തിൽ കരുവന്നൂർ തട്ടിപ്പിൽ കോടതിയുടെ ഉത്തരവ് വരുന്നത്. പോലീസിൽ പല തവണ പരാതിപ്പെട്ടിട്ടും നടപടിയുണ്ടാകാത്തതിനാലാണ് കോടതിയെ സമീപിച്ചത്. എൻ മീഡിയ ഇപ്പോൾ…
മേയർക്ക് സുരേന്ദ്രന് കേക്ക് നല്‍കിയതുമായി ബന്ധപ്പെട്ട് വിവാദം തുടര്ന്നുകൊണ്ടുപോകേണ്ടതില്ലെന്ന് സിപിഐ.മുന്നണിയിൽ ഭിന്നത ഉണ്ടാക്കാനുള്ള എല്‍.ഡി.എഫ് വിരുദ്ധരുടെ കെണിയില്‍ വീഴരുത്. രാഷ്ട്രീയ പക്വതയോടെ ഈ വിവാദങ്ങള്‍ അവസാനിപ്പിക്കണമെന്നും സി പി ഐ വാർത്താക്കുറിപ്പ്. എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇 https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
വടക്കാഞ്ചേരി നഗരസഭാ 26-ാം ഡിവിഷന് കൗണ്‍സിലറും, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനുമായ പി.ആര്.അരവിന്ദാക്ഷനെ അയോഗ്യത ആരും പ്രഖ്യാപിച്ചിട്ടില്ല. പി.ആര്.അരവിന്ദാക്ഷനെ ഇ ഡി അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തിരിക്കുകയായിരുന്നു എന്നാല്‍ ഇയാളെ ഒരു കുറ്റവാളിയായിട്ടോ കുറ്റപത്രം സംരക്ഷിക്കപ്പെടുകയോ ഒന്നും തന്നെ സംഭവിച്ചിട്ടില്ല. കോടതി ശിക്ഷിച്ചിട്ടുമില്ല. അവസാനം ദീര്‍ഘനാള്‍ നീണ്ട റിമാന്റിന് ഒടുവില്‍ അവസാനം ബഹു.ഹൈക്കോടതി പോലും പറഞ്ഞു പി.ആര്.അരവിന്ദാക്ഷന് എന്ത് കുറ്റമാണ് ചെയ്തതെന്ന് തെളിയിക്കാന്‍ ഇ ഡി ക്ക് കഴിഞ്ഞിട്ടില്ല …
വടക്കാഞ്ചേരി : നഗരസഭയുടെ കൗൺസിൽ യോഗം ചെയർമാൻ പി എൻ സുരേന്ദ്രൻ്റെ അധ്യക്ഷതയിൽ ചേർന്നു. മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെയും സാഹിത്യകാരൻ എം ടി വാസുദേവൻ നായരുടെയും നിര്യാണത്തിൽ യോഗം അനുശോചനം രേഖപ്പെടുത്തി. 2025-26 വാർഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി വാർഡ് സഭകൾ വിളിച്ചു ചേർക്കുന്നതിനും പദ്ധതി രൂപീകരിക്കുന്നതിനും യോഗത്തിൽ തീരുമാനമായി. അഖിലേന്ത്യ വ്യാപകമായി നടക്കുന്ന സ്വച്ഛ് സർവ്വേക്ഷൻ 2024 സർവ്വേയുടെ ഭാഗമായി നടത്തേണ്ട മുഴുവൻ പരിപാടികളും പ്രചരണങ്ങളും വിപുലമായി നടത്തുന്നതിനും തീരുമാനിച്ചു. ജനുവരി ഒന്നു മുതൽ ഏഴ് വരെ സംസ്ഥാനത്ത് നടക്കുന്ന മാലിന്യമുക…
'പ്രകൃതിയിൽ ഗുരുമുഖങ്ങൾ ദർശിച്ച അവധൂതൻ' കെ. രാഹുൽ ഒരു യോഗിയുടെ ഉദാത്തമായ അവസ്ഥയിലേയ്ക്ക് എത്തിച്ചേരാൻ ആവശ്യമായ 24 ഗുണവിശേഷങ്ങൾ മുഴുവനും യദുമഹാരാജാവിന്റെ മുമ്പിൽ എത്തിയ അവധൂതൻ ഈ പ്രകൃതിയെ നിരീക്ഷിച്ച് ആർജ്ജിച്ച കാര്യം ഓരോന്നായി വിവരിച്ചു. ധാർമ്മികജീവിതത്തിൽ ഒരു സാധകൻ എങ്ങനെ ആകണമെന്നും എങ്ങനെ ആകരുതെന്നും ഈ പ്രകൃതിയിൽ നിന്നും നോക്കി പഠിയ്ക്കാൻ എങ്ങനെ സാധിയ്ക്കുമെന്ന് കൃഷ്ണൻ ഉദ്ധവർക്ക് അവധൂതനെ ദൃഷ്ടാന്തമാക്കി പറഞ്ഞുകൊടുത്തതാണ് ഈ പ്രകരണം. 'ജഗത്തിനെ വിലയിരുത്തുന്ന ഹംസവാക്യങ്ങൾ' റാന്നി ഹരിശങ്കർ ജിജ്ഞാസുവായ സാധകന്റെ അധ്യാത്മപ്രയാണത്ത…
അന്തരിച്ച മുൻ പ്രധാനമന്ത്രിയും സാമ്പത്തിക വിദഗ്ധനുമായ ഡോ. മൻമോഹൻസിംഗിന് രാജ്യം വിട നൽകി. സിഖ് ആചാരപ്രകാരം നിഗംബോധ് ഘട്ടിൽ നടന്ന സംസ്കാര ചടങ്ങുകൾ പൂർത്തിയായി. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത്ഷാ, രാഷ്ട്രപതി ദ്രൗപതി മുർമു അടക്കമുള്ള മുതിർന്ന രാഷ്ടീയ നേതാക്കൾ ചടങ്ങിൽ പങ്കെടുത്തു. സംസ്കാരം പൂർണ്ണമായും സൈനിക ബഹുമതികളോടെയായിരുന്നു. 11.45ന് തീരുമാനിച്ച സംസ്കാര ചടങ്ങ് വൈകിയാണ് നടന്നത്. എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇 https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
തൃശ്ശൂർ പൂരം പങ്കാളികളായ പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങളുടെ വേലകളുടെ വെടിക്കെട്ടിന് അനുമതി നിഷേധിച്ചു. അടുത്ത മാസം മൂന്നിന് പാറമേക്കാവിന്റെയും അഞ്ചിന് തിരുവമ്പാടിയുടെയും വേല നടക്കാനിരിക്കെയാണ് ജില്ലാ കളക്ടർ വെടിക്കെട്ടിന് അനുമതി നിഷേധിച്ചത്. പുതിയ കേന്ദ്ര സ്ഫോടക വസ്തു ചട്ട നിയമപ്രകാരം ജനങ്ങളുടെ ജീവനും സ്വത്തിനും അപകടകരമല്ലാത്ത വിധം വെടിക്കെട്ട് നടത്തുന്നതിനുള്ള ഭൗതിക സാഹചര്യം ഇല്ലെന്ന് ജില്ലാ കളക്ടർ ചൂണ്ടിക്കാട്ടി. തൃശ്ശൂർ പൂരം വെടിക്കെട്ട് നടക്കുന്ന തേക്കിൻകാട് മൈതാനിയിൽ തന്നെയാണ് വേല വെടിക്കെട്ടും നടക്കാറുള്ളത്. ഇവിടെ വെടിക്കെട്ട് സാ…
തൃശ്ശൂര്‍: തൃശ്ശൂര്‍ മേയര്‍ക്കെതിരെ സിപിഐ അവിശ്വാസം കൊണ്ടുവന്നാല്‍ പിന്തുണക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്. തിരഞ്ഞെടുപ്പ് കാലത്ത് മേയറുടെ കൂറെന്താണെന്ന് വ്യക്തമായതാണ്. മേയര്‍ക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവന്നാല്‍ പിന്തുണക്കുമെന്നും അദ്ദേഹം പറഞ്ഞു. തൃശ്ശൂര്‍ മേയര്‍ എം കെ വര്‍ഗീസിനെതിരായ വി എസ് സുനില്‍കുമാറിന്റെ വിമര്‍ശനത്തിന്റെ സാഹചര്യത്തിലാണ് കെ.മുരളീധരന്റെ പ്രതികരണം. തിരഞ്ഞെടുപ്പ് കാലത്ത് നഗരസഭയിലെത്തിയ സുരേഷ് ഗോപിയെ അടുത്ത് പിടിച്ചിരുത്തി പ്രഗത്ഭനായ പാര്‍ലമെന്റേറിയനെന്ന് പറഞ്ഞയാളാണ് എം കെ വര്‍ഗീസെന്നും കെ മുരളീധരന് പറഞ്ഞു. ബിജെ…
വടക്കാഞ്ചേരി നിയോജകമണ്ഡലത്തിലെ ചൂലിശ്ശേരിയിൽ 33 കെ. വി. സബ് സ്റ്റേഷൻ സ്ഥാപിക്കാൻ 4.53 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ അറിയിച്ചു. ചൂലിശ്ശേരിയിൽ നവീകരിച്ച പോൾ കാസ്റ്റിംഗ് യാർഡിനോട് ചേർന്ന് വൈദ്യുതി ബോർഡിൻ്റെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് സബ് സ്റ്റേഷൻ അനുവദിച്ചത്. ചൂലിശ്ശേരി, മുണ്ടൂർ, അവണൂർ, മെഡിക്കൽ കോളേജ്, കുറ്റൂർ, കൊട്ടേക്കാട്, കുന്നത്തുപീടിക പ്രദേശങ്ങളിൽ നേരിടുന്ന വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം കാണാൻ ഇതുവഴി സാധിക്കും. തൃശൂർ ജില്ലയിലെ അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന വിയ്യൂർ, മുണ്ടൂർ, കൊട്ടേക്കാട്, മെഡിക്കൽ കോളേജ് പ…
തൃശൂർ മേയര്‍ എം.കെ.വര്‍ഗീസിനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ച് സിപിഐ നേതാവ് വി.എസ്.സുനില്‍കുമാര്‍. മേയര്‍ക്ക് ചോറ് ഇവിടെയും കൂറ് അവിടെയുമാണെന്ന് സുനില്‍കുമാര്‍ പറഞ്ഞു. ക്രിസ്മസ് ദിനത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന് തൃശൂര്‍ മേയര്‍ എം.കെ.വര്‍ഗീസിനെ സന്ദര്‍ശിച്ച് കേക്ക് നല്കിയതിനെക്കുറിച്ചുള്ള ചോദ്യങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മേയര്‍ ബിജെപി അധ്യക്ഷന്റെ കൈയില്‍നിന്നു കേക്ക് മേടിച്ചത് നിഷ്കളങ്കമായ കാര്യമായി കാണാന്‍ കഴിയില്ല. പ്രത്യേക സാഹചര്യത്തില്‍ അദ്ദേഹം മേയര്‍ ആയിരിക്കുന്നതിനെക്കുറിച്ച് കൂടുതലൊന്നും പറയാന്‍ കഴിയില്ല. …
ഡൽഹി : മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങിന്റെ നിര്യാണത്തിൽ അനുശോചിച്ച് രാജ്യത്ത് 7 ദിവസം ദേശീയ ദു:ഖാചരണം. ഇന്ന് നടത്താനിരുന്ന എല്ലാ സർക്കാർ പരിപാടികളും റദ്ദാക്കി. രാവിലെ കേന്ദ്രമന്ത്രിസഭായോഗം ചേരും. പൂർണ ഔദ്യോഗിക ബഹുമതികളോടെയായിരിക്കും സംസ്കാരം. ഇന്ത്യൻ രാഷ്ട്രീയത്തിലെ പ്രമുഖർ മൻമോഹൻ സിങിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി. ഇന്നലെ AIMSൽ ആയിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇 https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
All rights reserved to N Online Media
Social Plugin