പ്രധാന മന്ത്രിയുടെ സന്ദർശനം ; നാളെ തൃശൂർ നഗരത്തിൽ ഗതാഗത നിയന്ത്രണം.

 പ്രധാന മന്ത്രിയുടെ സന്ദർശനം ; നാളെ തൃശൂർ നഗരത്തിൽ ഗതാഗത നിയന്ത്രണം. പരിപാടിൽ പങ്കെടുക്കാനെത്തുന്നവരുടെ വാഹനങ്ങൾ ഇനി പറയുന്നയിടങ്ങളിൽ നിർത്താം ഒറ്റപ്പാലം, ചേലക്കര, പഴയന്നൂർ, തിരുവില്വാമല വടക്കാഞ്ചേരി എന്നിവിടങ്ങളിൽ നിന്നെത്തുന്ന വാഹനങ്ങൾ വടക്കേസ്റ്റാൻഡിൽ ആളുകളെയിറക്കി കോലോത്തുംപാടം അക്വാട്ടിക് കോംപ്ലക്സ്, ഇൻഡോർ സ്റ്റേഡിയം, പള്ളിത്താമം ഗ്രൗണ്ട്, വടക്കേ സ്റ്റാൻഡിലെ താത്‌കാലിക ബസ്‌സ്റ്റാൻഡ്‌ എന്നിവിടങ്ങളിൽ പാർക്ക്‌ ചെയ്യാം. കോഴിക്കോട്, മലപ്പുറം, ഗുരുവായൂർ, കുന്നംകുളം ഭാഗത്തുനിന്നുള്ളവ-ശങ്കരയ്യറോഡിൽ ആളുകളെയിറക്കി പൂങ്കുന്നം ശിവക്ഷേത്രമൈതാനം, എം.എൽ.എ. റോഡ്, പാറമേക്കാവ് സ്‌കൂൾ, കോളേജ് മൈതാനം, പഞ്ചിക്കൽ അമൃതാനന്ദമയി സ്കൂ‌ൾ മൈതാനം.

തൃപ്രയാർ, വാടാനപ്പിള്ളി, കാഞ്ഞാണി ഭാഗത്തുനിന്നുള്ളവ-പടിഞ്ഞാറേക്കോട്ടയി ൽ ആളുകളെ ഇറക്കി നേതാജി ഗ്രൗണ്ട്, നേതാജി ഗ്രൗണ്ട് റോഡ്, ഒളരിക്കര ക്ഷേത്രം ഗ്രൗണ്ട്. കൊല്ലം, ആലപ്പുഴ, എറണാകുളം ഭാഗത്തുനിന്നുള്ളവ-തലോർ, ഒല്ലൂർ, മുണ്ടുപാലം വഴി ശക്തൻനഗറിൽ ആളുകളെ ഇറക്കി കോർപറേഷൻ ഗ്രൗണ്ട്, ശക്തൻസ്റ്റാൻഡ്, മനോരമയ്ക്കു സമീപം ജോസ് ആലുക്കാസ് ഗ്രൗണ്ട്, ശക്തൻനഗർ പെട്രോൾപമ്പിനെതിർവശത്തെ റോഡ്.

കൊടുങ്ങല്ലൂർ, ഇരിങ്ങാലക്കുട ഭാഗത്തുനിന്നും വരുന്നവ- കൂർക്കഞ്ചേരി, ബാല്യ ജങ്ഷൻ വഴി ശക്തൻനഗറിൽ ആളെയിറക്കി സൺ ഹോസ്‌പിറ്റൽ റോഡ്, ശക്തൻ നഗർ കോർപറേഷൻ ഗ്രൗണ്ട്, ശക്തൻ നഗർ പെട്രോൾ പമ്പിനെതിർവശം, മനോരമയ്ക്കു സമീപം ജോസ് ആലുക്കാസ് ഗ്രൗണ്ട്. പാലക്കാട്, മണ്ണുത്തി ഭാഗത്തുനിന്ന് വരുന്നവ- കിഴക്കേക്കോട്ട ജങ്ഷനിൽ ആളെയിറക്കി മണ്ണുത്തി വെറ്ററിനറി കോളേജ് കാമ്പസ് ഗ്രൗണ്ട്, അഗ്രികൾച്ചർ യൂണിവേഴ്സിറ്റി കാമ്പസ് എന്നിവടങ്ങളിൽ നിർത്തിയിടാം.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍