ഭാഗവതസത്രം സമാപിച്ചു. പാർളിക്കാട് നൈമിഷാരണ്യത്തിൽ നടന്നുവന്നിരുന്ന ഭാഗവത തത്വ സമീക്ഷാ സത്രം സമാപിച്ചു. വിഷ്ണുസഹസ്ര സമൂഹാർച്ചനയിൽ രണ്ടായിരത്തോളം പേർ പങ്കെടുത്തു. സ്വാമിനി മാ ശിവപ്രിയ ഭദ്രദീപം തെളിയിച്ചു. സ്വാമി ഭുമാനന്ദതീർത്ഥ യജ്ഞത്തിന്റെ മാഹാത്മ്യം വിശദീകരിച്ചു.
സ്വാമി നിർവിശേഷാനന്ദ വെള്ളി കലശത്തിൽ നാണയം നിക്ഷേപിച്ച് കുംഭ പൂരണം ചെയ്തു. സ്വാമി ഭുമാനന്ദതീർത്ഥ സങ്കല്പം ചൊല്ലിക്കൊടുത്തതോടെയാണ് അർച്ചനയും ഹവനവും ആരംഭിച്ചത്. യജമാനനായി കുമരനെല്ലൂർ കണ്ടേരി കൃഷ്ണകുമാറും യജമാന പത്നിയായി തുളസി ദേവിയും പങ്കെടുത്തു. സഹസ്രനാമ യജ്ഞത്തിൽ പങ്കെടുത്ത എല്ലാവർക്കും ഭുമാനന്ദതീർത്ഥ പ്രസാദം വിതരണം ചെയ്തു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
0 അഭിപ്രായങ്ങള്‍