മുൻ നിശ്ചയിച്ചതിൽ നിന്നും വ്യത്യസ്തമായി 2 മണിക്ക് പ്രധാനമന്ത്രി കുട്ടനെല്ലൂൽ വന്നിറങ്ങും. കലക്ടറും മറ്റും അദ്ദേഹത്തെ സ്വീകരിക്കും. തുടർന്ന് കാർമാർഗ്ഗം തൃശ്ശൂരിലേയ്ക്കു പുറപ്പെടും. തൃശ്ശൂർ ജില്ലാ ആശുപത്രി ജംഗ്ഷനു സമീപം BJP നേതൃത്ത്വം അദ്ദേഹത്തെ സ്വീകരിക്കും. തുടർന്ന് സ്വരാജ് റൗണ്ടിൽ റോഡ് ഷോ നടക്കും.

ഹോസ്പ്പിറ്റൽ ജംഗ്ഷൻ, തെക്കേ ഗോപുര നട , മണികണ്ഠനാൽ, നടുവിലിൽ, നായ്ക്കനാൽ വഴി വടക്കുന്നാഥ തിരുമുറ്റത്തെ വേദിയിലെത്തും. വേദിയിൽ പ്രധാനമന്ത്രിക്ക് സ്വീകരണം നൽകും. BJP നേതാക്കളും ക്ഷണിയ്ക്കപ്പെട്ട പൗരമുഖ്യരും പങ്കെടുക്കും.തുടർന്ന് മഹിളാ സമ്മേളനത്തെ അഭിസംബോധന ചെയ്ത് അദ്ദേസംസരിക്കും, 4.30 ഓടെ സമ്മേളനം സമാപിക്കും. ശേഷം കുട്ടനെല്ലൂരിൽ വന്ന് നെടുമ്പാശ്ശേരിയിലേയ്ക്കു മടങ്ങും.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
0 അഭിപ്രായങ്ങള്‍