ഭക്ത ഹൃദയങ്ങളെ ആനന്ദത്തിലാഴ്ത്തിയ നാഗസ്വരം -തവിൽ സംഗീതോത്സവം ഭക്തി നിറവിലായിരുന്നു. രാവിലെ അഞ്ചരയോടെ ക്ഷേത്രത്തിൽ നിന്നും ഭദ്രദീപം എഴുന്നള്ളിപ്പോടെയാണ് ശ്രീ ഗുരുവായൂരപ്പൻ ആഡിറ്റോറിയത്തിൽ സംഗീതോത്സവം ആരംഭിച്ചത്.തുടർന്ന് നാഗസ്വരം - തവിൽ വാദകർ ചേർന്ന് ശ്രീഗുരുവായൂരപ്പന് മംഗളവാദ്യം സമർപ്പിച്ചു. പിന്നിട് നാഗസ്വര പഞ്ചരത്നവും തനിയാവർത്തനവും അരങ്ങേറി.
തുടർന്ന് നടന്ന സമാദരണ സദസ്സ് നാഗസ്വര വിദ്വാൻ കലൈമാമണി തിരുവിഴ ജയശങ്കർ ഉദ്ഘാടനം ചെയ്തു.ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ അധ്യക്ഷനായി. കേരള കലാമണ്ഡലം മുൻ ഡപ്യൂട്ടി രജിസ്ട്രാർ വി.കലാധരൻ വിശിഷ്ടാതിഥിയായി പങ്കെടുത്തു. മമ്മിയൂർ ദേവസ്വം ചെയർമാൻ ജി.കെ.പ്രകാശൻ മുഖ്യാതിഥിയായി.ചടങ്ങിൽ വെച്ച് പ്രശസ്ത നാഗസ്വര വിദ്വാൻ തിരുപ്പാമ്പുറം മീനാക്ഷി സുന്ദരം,തവിൽ വിദ്വാൻ തഞ്ചാവൂർ ഗോവിന്ദ രാജിനെയും ആദരിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
0 അഭിപ്രായങ്ങള്‍