"ഇനിയും സഹിക്കണോ ഈ കേന്ദ്ര അവഗണ " എന്ന മുദ്രാവാക്യം ഉയർത്തി റെയിൽവേ യാത്ര ദുരിതത്തിനും ,കേന്ദ്ര നിയമനിരോധനത്തിനും , കേരളത്തോടുള്ള സാമ്പത്തിക ഉപരോധത്തിനും എതിരെ ഡി.വൈ.എഫ്.ഐ ജനുവരി 20 ന് കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ മനുഷ്യ ചങ്ങല തീർത്ത് പ്രതിഷേധിക്കുന്നതിന്റെ ഭാഗമായും പ്രതിഷേധ സമര മുദ്രാവാക്യത്തിന്റെ ഉദ്ദേശലക്ഷ്യങ്ങൾ ജനങ്ങളിൽ എത്തിക്കുന്നതിനും വേണ്ടി ഡി.വൈ.എഫ്.ഐ പന്നിത്തടം മേഖല കമ്മിറ്റി നേതൃത്വത്തിൽ കാൽനട പ്രചരണ ജാഥ ആദൂർ സെൻററിൽ എസ്.എഫ്.ഐ തൃശ്ശൂർ ജില്ലാ വൈസ് പ്രസിഡൻറ് അനസ് ജോസഫ് ഉദ്ഘാടനം ചെയ്തു.
ഡി.വൈ.എഫ്.ഐ വടക്കാഞ്ചേരി ബ്ലോക്ക് സെക്രട്ടറി ഇ.ആർ രാഹുൽ,ഡി.വൈ.എഫ്.ഐ വടക്കാഞ്ചേരി ബ്ലോക്ക് പ്രസിഡൻറ് കെ.ആർ പ്രശാന്ത്, ഡി.വൈ.എഫ്.ഐ ബ്ലോക്ക് ട്രഷറർ എ.ഡി. അജി, ഡി.വൈ.എഫ്.ഐ വടക്കാഞ്ചേരി ബ്ലോക്ക് വൈസ് പ്രസിഡന്റ് സുബിൻ എ.എസ്, സി.പി.ഐ.എം വടക്കാഞ്ചേരി ഏരിയ കമ്മിറ്റി അംഗം അഡ്വ കെ.എം നൗഷാദ്, സി.പി.ഐ.എം പന്നിത്തടം ലോക്കൽ കമ്മിറ്റി സെക്രട്ടറി ഫ്രാൻസിസ് കൊള്ളന്നൂർ, തൃശൂർ ജില്ലാ പഞ്ചായത്ത് അംഗം ജലീൽ ആദൂർ, ഡി.വൈ.എഫ്.ഐ പന്നിത്തടം മേഖല ട്രഷറർ വിനീഷ് കെ.വി തുടങ്ങിയവർ പങ്കെടുത്തു. കെ.വി ഗിൽസൻ ജാഥ ക്യാപ്റ്റനും നീതു സനൽ വൈസ് ക്യാപ്റ്റനും ആഷിഫ് അഹമ്മദ് ജാഥ മാനേജറുമായി പന്നിത്തടം കമ്മിറ്റി അതിർത്തിയിൽ പ്രയാണം നടത്തുന്നു ജാഥ നാളെ ജനുവരി 2 വൈകിട്ട് 5 മണിക്ക് എയ്യാൽ പാറപ്പുറം സെൻററിൽ ഡി.വൈ.എഫ്.ഐ തൃശ്ശൂർ ജില്ല സെക്രട്ടറിയേറ്റ് അംഗം ജാസിർ ഇക്ബാൽ ജാഥ സമാപന പൊതുയോഗം ഉദ്ഘാടനം ചെയ്യും.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
0 അഭിപ്രായങ്ങള്‍