തിരുവനന്തപുരം- സെക്കന്തരാബാദ് ശബരി എക്സ്‌പ്രസ് (17229) തിങ്കൾ മുതൽ ഷൊർണൂർ ജങ്‌ഷൻ റെയിൽവേ സ്റ്റേഷനിൽ പ്രവേശിക്കില്ല. ഷൊർണൂർ തൊടാതെ ഭാരതപ്പുഴ ലിങ്ക് ലൈൻ വഴി ഒറ്റപ്പാലം ഭാഗത്തേക്ക് തിരിച്ചുവിടാനുള്ള തീരുമാനം പുതുവർഷദിനം മുതൽ റെയിൽവേ നടപ്പാക്കും. ഷൊർണൂരിൽ സ്റ്റോപ്പില്ലാതാകുന്ന ശബരി വടക്കാഞ്ചേരിയിൽ നിർത്തും. ഷൊർണൂരിന് ശബരി നഷ്ടമാകുന്നത് മലബാറിലെ നൂറുകണക്കിന് യാത്രക്കാരെ ബാധിക്കും. സമയ ലാഭത്തിന്റെ പേരിലാണ് ഷൊർണൂരിനെ തഴയുന്നത്. ഇതോടെ മലബാറിലെ യാത്രക്കാർക്ക് ഒരു ദീർഘദൂര ട്രെയിൻ കൂടി നഷ്ടമായി.
1987 മുതലാണ് ശബരി എക്സ്പ്രസിന് ഷൊർണൂരിൽ സ്റ്റോപ്പ് അനുവദിച്ചത്. ദിവസവും നൂറുകണക്കിന് യാത്രക്കാർക്ക് ഇത് ഉപകാരപ്രദമായിരുന്നു. കോഴിക്കോട് ഭാഗത്തേക്ക് പോകുന്നവർക്കും അവിടെനിന്ന് വരുന്നവർക്കും ശബരിയിൽ യാത്ര ചെയ്യാൻ എളുപ്പമായിരുന്നു. ഇനി ഷൊർണൂരിൽനിന്ന് യാത്രചെയ്യുന്നവർക്കും എത്തുന്നവർക്കും ഒറ്റപ്പാലം, വടക്കാഞ്ചേരി സ്റ്റേഷനുകളെ ആശ്രയിക്കണം.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
0 അഭിപ്രായങ്ങള്‍