ജനുവരി 6 ന് ഗുരുവായൂർ ക്ഷേത്രം നട നേരത്തെ അടയ്ക്കും

ഗുരുവായൂർ ക്ഷേത്രത്തിലെ ഉപദേവതയായ ഇടത്തരികത്തു കാവ് ഭഗവതിക്ക് നാട്ടുകാരുടെ വക പിള്ളേരുതാലപ്പൊലി നടക്കുന്നതിനാൽ ജനുവരി ആറിന് ഉച്ചയ്ക്ക് രണ്ടര മണിക്കൂർ നേരത്തേ ശ്രീലകം അടയ്ക്കും. ഉച്ചപ്പൂജ നേരത്തേ നടത്തി 11.30-ന് ക്ഷേത്ര നടയടച്ചാൽ മൂന്നരയ്ക്കുശേഷമേ തുറക്കൂ.


ശ്രീകോവിൽ അടഞ്ഞുകിടക്കുന്നനേരം ചോറൂൺ, തുലാഭാരം, വിവാഹം, വാഹനപൂജ എന്നിവ നടത്താനാവില്ല.. ശ്രീഗുരുവായൂരപ്പന്റെ ശ്രീലകം അടച്ചാൽ 12-ന് പഞ്ചവാദ്യ അകമ്പടിയിൽ ഭഗവതിയുടെ എഴുന്നള്ളിപ്പ് ആരംഭിക്കും. രാത്രിയും ശ്രീകോവിൽ 9.30-ന് നേരത്തേ അടയ്ക്കും.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍