കൈപ്പറമ്പ് : അന്താരാഷ്ട്ര ശുചിത്വ ഉച്ചകോടിയിൽ കേരളത്തെ പ്രതിനിധീകരിക്കാൻ തെരഞ്ഞെടുക്കപ്പെട്ട കൈപ്പറമ്പിലെ അനാമികയെ എംഎൽഎ സേവ്യർ ചിറ്റിലപ്പിള്ളി അഭിനന്ദിച്ചു. കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത് വാർഡ് 17 ലെ ചവറാട്ടിൽ മുകന്ദൻ, ഷീല മുകുന്ദൻ ദമ്പതികളുടെ മകളായ അനാമിക, സംസ്ഥാന തല ശുചിത്വോത്സവത്തിൽ പങ്കെടുത്ത് അവതരിപ്പിച്ച പ്രബന്ധത്തിന്റെ അടിസ്ഥാനത്തിലാണ് ഈ നേട്ടം കൈവരിച്ചത്.
‘കൈപ്പറമ്പ് ഗ്രാമപഞ്ചായത്തിലെ മാലിന്യ സംസ്കരണവും കുടുംബങ്ങളുടെ മനോഭാവവും’ എന്ന വിഷയത്തിലുള്ള പ്രബന്ധമാണ് അനാമികയെ ഈ ഉയരങ്ങളിലെത്തിച്ചത്. പേരാമംഗലം ശ്രീ ദുർഗ്ഗാ വിലാസം സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയും വൃന്ദാവൻ ബാലസഭ പ്രവർത്തകയുമായ അനാമികയുടെ ഭവനത്തിലെത്തിയാണ് എംഎൽഎ അഭിനന്ദനം നേർന്നത്. അനാമികയുടെ ഈ നേട്ടം കൈപ്പറമ്പിന്റെ അഭിമാനമാണെന്നും, അന്താരാഷ്ട്ര വേദിയിൽ കേരളത്തെ അഭിമാനിക്കുന്ന വിധത്തിൽ പ്രവർത്തിക്കണമെന്നും എംഎൽഎ അഭിപ്രായപ്പെട്ടു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
0 അഭിപ്രായങ്ങള്‍