തൃശ്ശൂർ : കോടികളുടെ തട്ടിപ്പു നടന്ന കരുവന്നൂർ സഹകരണബാങ്കിൽ തട്ടിപ്പിനിരയായ മൂർക്കനാട് പൊയ്യാറ പരേതനായ ഗൗതമന്റെ ഭാര്യ ജയ്ഷ നൽകിയ പരാതിയിൽ മുൻ മാനേജരെ പ്രതിചേർത്ത് കേസെടുക്കാൻ കോടതി ഉത്തരവ്. മുൻ മാനേജരും കരുവന്നൂർ തട്ടിപ്പുകേസിൽ പ്രധാന പ്രതിയുമായ മാപ്രാണം മുത്രത്തിപ്പറമ്പിൽ ബിജു കരീമിനെതിരേ കേസെടുക്കാനാണ് ഇരിങ്ങാലക്കുട ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി ഉത്തരവിട്ടത്. ഇത് ആദ്യമായാണ് സ്വകാര്യ അന്യായത്തിൽ കരുവന്നൂർ തട്ടിപ്പിൽ കോടതിയുടെ ഉത്തരവ് വരുന്നത്. പോലീസിൽ പല തവണ പരാതിപ്പെട്ടിട്ടും നടപടിയുണ്ടാകാത്തതിനാലാണ് കോടതിയെ സമീപിച്ചത്.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
0 അഭിപ്രായങ്ങള്‍