ഉത്രാളി പൂരവും തൃശൂർ പൂരവും ഇത്തവണയും പരമ്പരാഗത രീതിയിൽ നടക്കും; ആശങ്കകൾക്ക് വിരാമമിട്ട് സുപ്രീം കോടതി.

ആനയെഴുന്നള്ളിപ്പിനെ സംബന്ധിച്ച് ഹൈക്കോടതി വിധിച്ച കർശന നിയന്ത്രണങ്ങൾ സുപ്രീം കോടതി സ്‌റ്റേ ചെയ്തതോടെ കേരളത്തിലെ പൂരമേഖലയിൽ ആശങ്കകൾക്ക് വിരാമമായി. പൂരം മുടങ്ങുമോ എന്ന ആശങ്കകൾക്കും സംഘാടകർക്കുമെതിരെ കേസുകൾ വരുമോ എന്ന ആശങ്കകൾക്കും ഇതോടെ വിരാമമായി.

ഹൈക്കോടതിയുടെ നിർദ്ദേശങ്ങൾ കിഴൂർ കാർത്തിക ആഘോഷത്തിനിടയിൽ ലംഘിക്കപ്പെട്ടതിനെ തുടർന്ന് പൂരം സംഘാടകർക്കെതിരെ കേസെടുത്തതും തൃപ്പൂണിത്തുറ ഉത്സവവുമായി ബന്ധപ്പെട്ട് സമാനമായ സാഹചര്യം ഉണ്ടായതും പൂരം സംഘാടകരെ ആശങ്കപ്പെടുത്തിയിരുന്നു. ഗുരുവായൂരിലെ ശീവേലി എഴുന്നള്ളിപ്പ് വലിയ നിയന്ത്രണങ്ങൾക്ക് വിധേയമായതും ഗുരുവായൂർ കേശവൻ അനുസ്‌മരണത്തിലും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതും പൂരം സംഘാടകരെ കൂടുതൽ ആശങ്കയിലാക്കിയിരുന്നു.

ഹൈക്കോടതി വിധിയെ തുടർന്ന് നിരവധി ക്ഷേത്രങ്ങളിൽ ആചാരസംരക്ഷണ കൂട്ടായ്മകൾ നടന്നിരുന്നു. തൃശ്ശൂർ പൂരം സംഘാടകരായ പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങളും ഉത്രാളിക്കാവ് കോ - ഓർഡിനേഷൻ കമ്മിറ്റിയും ഉൾപ്പെടെയുള്ളവർ വിപുലമായ പ്രതിഷേധ യോഗങ്ങൾ സംഘടിപ്പിച്ചിരുന്നു. സുപ്രീം കോടതിയുടെ ഇടപെടൽ ഇത്തരം ആശങ്കകൾക്കെല്ലാം വിരാമമായിരിക്കുന്നു. പൂരം സംഘാടകർക്ക് ഇനി ആശങ്കകളില്ലാതെ പൂരം നടത്താൻ സാധിക്കും.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍