എങ്ങണ്ടിയൂരിലെ ദളിത് യുവാവ് വിനായകന്റെ ആത്മഹത്യയിൽ ക്രൈം ബ്രാഞ്ചിന് തിരിച്ചടി.

വാടാനപ്പിള്ളി : കുറ്റാരോപിതരായ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തണമെന്ന് തൃശൂർ എസ്‌.സി, എസ്.ടി കോടതി ഉത്തരവിട്ടു. ക്രൈം ബ്രാഞ്ച് കുറ്റപത്രത്തിൽ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയിരുന്നില്ല. ഇതിനെതിരെ വിനായകന്റെ പിതാവും, എസ് സി എസ് ടി മുന്നണിയും  നൽകിയ ഹർജിയിലാണ് നടപടി. പൊലീസുകാർ മർദ്ദിച്ചിരുന്നതായി തൃശൂർ പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ക്രൈംബ്രാഞ്ച് ആദ്യം കുറ്റപത്രം സമർപ്പിച്ചിരുന്നു. പാവറട്ടി സ്‌റ്റേഷനിലെ പൊലീസുകാരായിരുന്ന  ശ്രീജിത്ത്, സാജൻ എന്നിവർ വിനായകനെ മർദ്ദിച്ചെന്നാണ് കുറ്റപത്രത്തിൽ  പറഞ്ഞിരുന്നത്.

 അന്യായമായി  തടങ്കലിൽ വയ്ക്കൽ, മർദ്ദനം, ഭീഷണിപ്പെടുത്തൽ, പട്ടികജാതിവർഗ അതിക്രമം തടയൽ, നിയമം ലംഘിക്കൽ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരുന്നത്. ആരോപണ വിധേയരായ പൊലീസുകാരെ സസ്പെൻഡും  ചെയ്‌തിരുന്നു. അതേസമയം  ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തിയിരുന്നില്ല. ഇതിനെതിരെ   വിനായകന്റെ പിതാവും, എസ് എസ് ടി മുന്നണിയും നൽകിയ  ഹർജിയിലാണ്  പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തണമെന്ന് തൃശൂർ എസ്‌.സി, എസ്.ടി കോടതി ഉത്തരവിട്ടത്.  

2017 ജൂലായ് 17നാണ് വിനായകനെ പാവറട്ടിയിൽ സുഹൃത്തുമായി സംസാരിച്ച് നിൽക്കുന്നതിനിടെ മാല മോഷണം  ആരോപിച്ച് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിൽ വച്ച് മർദ്ദിച്ചത്. പിന്നീട് മുടി  മുറിക്കണം എന്നു നിർദ്ദേശിച്ചു  പിതാവിനൊപ്പം വിട്ടയക്കുകയും ചെയ്തു. അടുത്ത ദിവസം   വീടിനുള്ളിൽ വിനായകനെ  ആത്മഹത്യ  ചെയ്ത നിലയിൽ കണ്ടെത്തുകയായിരുന്നു. പോലീസിന്റെ  മർദ്ദനവും അപമാനവും സഹിക്കാൻ വയ്യാതെയാണ് വിനായകൻ ആത്മഹത്യ ചെയ്തതെന്നാണ് കുടുംബത്തിന്റെ ആരോപണം.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍