വടക്കാഞ്ചേരി : കെ.എസ്.എൻ സ്മാരക മന്ദിരഹാളിൽ നടന്ന സമ്മേളനം കെ.പി.സി.സി ജനറൽ സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്ത് ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡണ്ട് സി.എൻ. വിജയകുമാർ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ടി.എം.കുഞ്ഞുമൊയ്തീൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡണ്ട് കെ. ജി. ഉണ്ണികൃഷ്ണൻ മുഖ്യ അതിഥിയായിപങ്കെടുത്തു. വിവിധ മേഖലകളിൽ മികവ് തെളിയിച്ചവരെ ചടങ്ങിൽ ജില്ലാ സെക്രട്ടറി ഡേവിഡ് സ്റ്റീഫൻ അനുമോദിച്ചു.
ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പി. ജി. ജയദീപ് ,നേതാക്കളായ കെ. എ. ഫ്രാൻസിസ്, ടി. ജി. രഞ്ജിത്ത്, പി. എ. ജനാർദ്ദനൻ, എ.എസ്. നാദിറ,കൊച്ചുത്രേസ്യമുരിങ്ങത്തേരി, സി. കെ. ബാലൻ, കെ. വി. ഓമന, പി. രതി,വി. എ. ഗോവിന്ദൻകുട്ടി, ടി.എ. ജോൺസൺ,സി.എ. ജോസഫ്, കെ. ആർ. രാജു തുടങ്ങിയവർ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി എ.എൻ.ശശീധരൻ(പ്രസിഡന്റ്), എ.എൻ. ദിലീപ് കുമാർ(സെക്രട്ടറി), എം.എൻ.കൃഷ്ണൻ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
0 അഭിപ്രായങ്ങള്‍