ഗുരുവായൂർ ക്ഷേത്രത്തിൻ ലുങ്കിയുടുത്ത് തലേകെട്ടും കെട്ടി ചേറ്റു കത്തിയും കയ്യിലേന്തിയൊരാൾ ഒരേ ഒരാൾ ഒരാൾ മാത്രം.

ഗുരുവായൂർ ക്ഷേത്രത്തിനകത്ത് ലുങ്കി മുണ്ട് ചുറ്റി വരാൻ ഒരാൾക്ക് മാത്രമേ അവകാശം ഉള്ളൂ. അത് കൃഷ്ണനാട്ടത്തിലെ 'വിവിദവധം' കഥയിലെ ചെത്തുകാരന് മാത്രം. ലുങ്കി മാത്രമല്ല, തലയിൽ കറുത്ത തലപ്പാവ്, ചെത്താനുള്ള പണിയായുധങ്ങൾ തുടങ്ങിയവയുമായാണ് ആ കഥാപാത്രത്തിന്റെ വരവ്. ക്ഷേത്രത്തിനകത്ത് ലുങ്കി ചുറ്റി വരുമ്പോൾ അതൊരു കൗതുകക്കാഴ്ചയാണ്. 'വിവിദവധം' കഥയിൽ ചെറിയൊരു സന്ദർഭത്തിൽ മാത്രമാണ് ലുങ്കിവേഷധാരിയെത്തുന്നത്. വേഷം കഴിഞ്ഞാൽ ലുങ്കി പിന്നെ ആ പരിസരത്ത് കാണാനോ ഉപയോഗിക്കാനോ പാടില്ല.

ചെത്തുകാരന്റെ വേഷം ഹാസ്യം നിറഞ്ഞതാണ്. കാലുകൾ ഞൊണ്ടിയാണ് അരങ്ങിലേക്ക് പ്രവേശിക്കേണ്ടത്. ചെത്തിയെടുത്ത സോമരസം (ലഹരി) ചെറിയ കുടത്തിലാക്കി തലയിൽ വെച്ചാണ് വരവ്. അത് ബലരാമന് (ബലഭദ്രൻ) സേവിക്കാനാണ്. ബലരാമനും ഗോപികമാരും ഉല്ലസിച്ചിരിക്കുമ്പോഴാണ് ചെത്തുകാരൻ സോമരസം നൽകുന്നത്. അതിന് പാരിതോഷികമായി ബലരാമൻ തൻ്റെ സ്വർണമാല ചെത്തുകാരന് നൽകുന്നുണ്ട്. 'വിവിദോപി വിഭോ വിപദം വിദധ'... എന്ന് തുടങ്ങുന്ന പദമാണ് ചെത്തുകാരൻ്റെ ആഗമ നസമയത്ത് ഉയരുന്നത്. അഭിനയത്തിന് പ്രാധാന്യമുള്ള വേഷമാണിത്.

കൃഷ്ണനാട്ടത്തിൽ മറ്റൊരു കൗതുകമുള്ള വേഷം 'സ്വയംവരം' കഥയിലെ യവനന്റെതാണ്. അതൊരു ഗ്രീക്ക് വേഷമാണ്. തലയിൽ സിങ്ങിന്റെ തലപ്പാവും വെളുത്ത ളോഹ പോലുള്ള വേഷവും. ചെത്തുകാരനും ഗ്രീക്കുകാരനുമൊക്കെ ലുങ്കിയും തലപ്പാവും അണിഞ്ഞാണെങ്കിലും ഇവിടെ കഥാസന്ദർഭങ്ങൾക്ക് അനിവാര്യമായതുകൊണ്ടാണ് അത്തരം വേഷങ്ങൾ ഇപ്പോഴും നിലനിൽക്കുന്നത്. വിവിദവധം ദാരിദൃശമനത്തിനുള്ള വഴിപാട് കളിയായാണ്കരുതുന്നത്.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍