അന്ധവിശ്വാസങ്ങൾക്കും, അനാചാരങ്ങൾക്കുമെതിരെ നിയമം കൊണ്ടുവരണം - കെ.എസ്. ജയ

വടക്കാഞ്ചേരി : കേരളത്തിലെ അന്ധവിശ്വാസങ്ങൾ, അനാചാരങ്ങൾ എന്നിവ സ്ത്രീകളെയാണ് ഏറ്റവും അധികം ബാധിക്കുകയന്നെന്നും സ്ത്രീകൾ നല്ലതും, ചിത്തയും തിരിച്ചറിഞ്ഞ് കൊണ്ട് സ്വയം പര്യാപ്തരാവണം എന്നും അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ നിയമം കൊണ്ടുവരണമെന്ന് കേരള മഹിളാസംഘം ജില്ലാ സെക്രട്ടറി കെ.എസ്. ജയ ആവശ്യപ്പെട്ടു. മഹിളാസംഘം മണ്ഡലം ക്യാമ്പ് വടക്കാഞ്ചേരിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു ജയ. 
തുടർന്ന് സംഘടനയും സംഘാടനവും എന്ന വിഷയത്തിൽ ക്ലാസ് എടുത്തു. സ്ത്രീകളുടെ അവകാശങ്ങളും നിയമങ്ങളും എന്ന വിഷയത്തിനെ പറ്റി . കേരള മഹിളാ സംഘം ജില്ലാ ജോ.സെക്രട്ടറി അഡ്വ. ജയന്തി സുരേന്ദ്രനും, സ്ത്രീകൾ സ്വയം പര്യാപ്ത എങ്ങിനെ ശാരീരികമായി നേടിയെടുക്കണം എന്നത് വനിതാ പോലീസ് ഓഫീസർമാരായ കീർത്തി പീ.എസ്, ഷീജ സതീശൻ എന്നിവർ ക്ലാസ്സ് എടുത്തു. ക്യാമ്പ് ലീഡർ ആയി നിജ ജയകുമാറും, സെപ്പൂട്ടി ലീഡർ ആയി സജിത ചന്ദ്രൻ എന്നിവരെ തെരഞ്ഞെടുത്ത ക്യാമ്പിൽ പതാക ഉയർത്തിയത് മുതിർന്ന സഖാവ് ശാന്താമണി മോഹൻ ആണ്. 
സ്വാഗതം ആശംസിച്ചത് മഹിളാസംഘം മണ്ഡലം സെക്രട്ടറി ഷീലാ മോഹൻ,. പ്രസിഡണ്ട് സൗമ്യ അനിൽകുമാർ അദ്ധ്യക്ഷത വഹിച്ച ക്യാമ്പിൽ CPI ജില്ലാ എക്ലിക്യൂട്ടിവ് അംഗങ്ങൾ ആയ എം ആർ സോമനാരായണൻ, ഇ.എം.സതീശൻ, ജില്ലാ കൗൺസിൽ അംഗമായപി.കെ പ്രസാദ്, CPI മണ്ഡലം സെക്രട്ടറി കബീർ, മണ്ഡലം സെക്രട്ടേറിയറ്റ് അംഗമായ എം.എ വേലായുധൻ, മഹിളാസംഘം ജില്ലാ എക്സിക്യുട്ടീവ് അംഗം ലിനി ഷാജി എന്നിവർ സംസാരിക്കുകയും ചെയ്തു. ക്യാമ്പിന് നിജ ജയകുമാർ നന്ദി പറഞ്ഞു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍