വടക്കാഞ്ചേരി:ശുചിത്വ മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾ അടുത്തറിയാൻ സംസ്ഥാനത്തെ വിവിധ പഞ്ചായത്തിൽ നിന്നുള്ള യുവ ജനപ്രതിനിധികൾ വടക്കാഞ്ചേരി നഗരസഭ സന്ദർശിച്ചു. പഞ്ചായത്ത് പ്രസിഡൻ്റുമാർ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാൻമാർ അടങ്ങുന്ന 50 പേരടങ്ങുന്ന സംഘമാണ് ഖരമാലിന്യ സംസ്കരണ പ്ലാന്റ് സന്ദർശിച്ചത്. കേരള യൂത്ത് ലീഡർഷിപ്പ് അക്കാദമിയും കിലയും സംയുക്തമായി നടത്തുന്ന കപ്പാസിറ്റി ബിൽഡിങ്ങ് പ്രോഗാമായ യുവശക്തിയുടെ ഭാഗമായാണ് യുവ ജനപ്രതിനിധികൾ നഗരസഭയിലെത്തിയത്.
വടക്കാഞ്ചേരി നഗരസഭയിലെ കുമ്പളങ്ങാട് ബയോ മൈനിംഗ് പ്രവർത്തനം, ഖര മാലിന്യ സംസ്കരണ പ്ലാൻ്റ്, ജൈവ മാലിന്യം - ജൈവ വളമാക്കി മാറ്റുന്ന പ്രക്രിയ, ഹരിതകർമ്മസേനയുടെ പ്രവർത്തനങ്ങൾ, അജൈവ മാലിന്യങ്ങളുടെ തരംതിരിക്കൽ എന്നിവ നേരിൽ കണ്ടറിഞ്ഞു.പാഴ്തുണികൾ കൊണ്ട് ചവിട്ടി നിർമ്മിക്കുന്ന നഗരസഭയുടെ നവകാന്തി കൈമാറ്റ കട പദ്ധതിയും പൊതുയിടങ്ങളിൽ ഒരുക്കിയിട്ടുള്ള ഇല കമ്പോസ്റ്റ് പ്രവർത്തനവും അഭിനന്ദനീയമാണെന്ന് അവർ അഭിപ്രായപ്പെട്ടു. ബയോ മൈനിങ്ങ്, ഖര മാലിന്യ സംസ്കരണ പ്രവർത്തനങ്ങളിൽ നഗരസഭാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് മാതൃകയാണെന്നും അവർ കൂട്ടിച്ചേർത്തു.
നഗരസഭയുടെ മാലിന്യസംസ്കരണ പ്രവർത്തനങ്ങളെക്കുറിച്ചും മാലിന്യ സംസ്കരണത്തിൻ്റെ ആവശ്യകത സംബന്ധിച്ചും നഗരസഭാ സെക്രട്ടറി കെ കെ മനോജ് വിശദീകരിച്ചു. പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ സിദ്ധിക്കുൽ അക്ബർ,ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടമാരായ വിബി ടി ബാലൻ, ഗോകുൽ എന്നിവർ നേതൃത്വം നൽകി.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
0 അഭിപ്രായങ്ങള്‍