തെക്കുംകര : വർക്കിംഗ് ഗ്രൂപ്പ് യോഗത്തിൽ തെക്കുംകര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഇ. ഉമാലക്ഷ്മി അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.വി സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. തെക്കുംകര ഗ്രാമപഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷൻ എം. രേണുകുമാർ പദ്ധതി വിശദീകരണം നടത്തി.
തെക്കുംകര ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻമാരായ പി.ആർ.രാധാകൃഷ്ണൻ,സബിത സതീഷ്, വി.സി സജീന്ദ്രൻ, പഞ്ചായത്ത് അംഗങ്ങളായ എ ആർ കൃഷ്ണൻകുട്ടി, ഐശ്വര്യ ഉണ്ണി, അസിസ്റ്റന്റ് സെക്രട്ടറി വി.മനോജ് കുമാർ പദ്ധതി റിസോഴ്സ് പേഴ്സൺ തിലകൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
0 അഭിപ്രായങ്ങള്‍