രുചികരമായ ഭക്ഷണം തയ്യാറാക്കിയ പാചകക്കാരനെ അനുമോദിച്ചു.

വടക്കാഞ്ചേരി ഉപജില്ല കലോത്സവത്തോട് അനുബന്ധിച്ചു മുണ്ടത്തിക്കോട് എൻ.എസ്.എസ് വെങ്കിട്ടറാം ഹയർ സെക്കന്ററി സ്കൂളിൽ 4 ദിവസമായി നടന്ന പരിപാടികളിൽ 12000 പേർക്ക് രുചികരമായ ഭക്ഷണം തയാറാക്കിയ മുണ്ടത്തിക്കോട് രാജുവിനെ സ്കൂളിൽ വെച്ച് ആദരിച്ചു. 

നഗരസഭ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ എം ആർ അനൂപ്കിഷോർ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ജി.പി ശ്രേയസ് അധ്യക്ഷത വഹിച്ചു. ഫുഡ്‌ കമ്മിറ്റി ചെയർമാൻ ജമീലാബി ടീച്ചർ, പ്രധാന അദ്ധ്യാപിക കെ ഗിരിജ, പ്രദീപ്‌ മാസ്റ്റർ, ഡി.വി.എൽ.പി സ്കൂൾ പ്രധാന അദ്ധ്യാപിക വി സരസ്വതി എന്നിവർ ആശംസകൾ നേർന്നു. അനുമോദനങ്ങൾക്ക് രാജു നന്ദി പറഞ്ഞു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍