തലപ്പിള്ളി താലൂക്ക് തലത്തിൽ പൊതുജനങ്ങളുടെ പരാതികൾ പരിഹരിക്കുന്നതിനായി സംഘടിപ്പിക്കുന്ന 'കരുതലും കൈത്താങ്ങും' പരാതി പരിഹാര അദാലത്ത് ഇന്ന് രാവിലെ 10 മണിക്ക് വടക്കാഞ്ചേരി സെന്റ് ഫ്രാൻസീസ് സേവിയേഴ്‌സ് ഫൊറോന ചർച്ച് പാരിഷ് ഹാളിൽ വച്ച് ആരംഭിക്കും.
ഉന്നത വിദ്യാഭ്യാസം, സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ റവന്യൂ . ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ. രാജൻ ഉദ്ഘാടനം നിർവഹിക്കും. ആലത്തൂർ എം.പി. കെ.രാധാകൃഷ്ണൻ മുഖ്യാതിഥിയായി പങ്കെടുക്കും.എം.എൽ.എ.മാർ സേവ്യർ ചിറ്റിലപ്പിള്ളി, എ.സി. മൊയ്തീൻ, യു.ആർ. പ്രദീപ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അദ്ധ്യക്ഷൻമാർ, മറ്റു ജനപ്രതിനിധികൾ, വിവിധ വകുപ്പുകളിലെ ഓഫീസ് മേധാവികൾ എന്നിവർ ചടങ്ങിൽ പങ്കെടുക്കും. ജനങ്ങളുടെ വിവിധ പരാതികൾ നേരിട്ട് മന്ത്രിമാരും ഉദ്യോഗസ്ഥരും കേൾക്കുകയും അവ പരിഹരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്യുന്നതാണ് ഈ അദാലത്തിന്റെ പ്രധാന ലക്ഷ്യം.എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
0 അഭിപ്രായങ്ങള്‍