സ്വച്ഛ് സർവേക്ഷനൊരുങ്ങി വടക്കാഞ്ചേരി നഗരസഭ.

വടക്കാഞ്ചേരി:കേന്ദ്ര പാർപ്പിട നഗരകാര്യ മന്ത്രാലയത്തിൻ്റെ നേതൃത്വത്തിൽ നടത്തുന്ന രാജ്യത്തെ ഏറ്റവും വലിയ ശുചിത്വ സർവ്വേകളിലൊന്നായ സ്വച്ഛ് സർവ്വേക്ഷനൊരുങ്ങി വടക്കാഞ്ചേരി നഗരസഭ. നഗരസഭയ്ക്ക് കീഴിലുള്ള പൊതു ഇടങ്ങളിലെ ചുമരുകളെല്ലാം ഇനി മാലിന്യത്തിനെതിരെയുള്ള സന്ദേശങ്ങളാലും മനോഹര ചിത്രങ്ങളാലും നിറയും.വാർഡ് തോറും സ്നേഹാരാമം ഒരുക്കുന്നതിൻ്റെ ഭാഗമായി 20 വാർഡുകളിൽ പൂന്തോട്ടങ്ങൾ ഒരുങ്ങിക്കഴിഞ്ഞു. 

വർണ്ണ ചിറകുകൾ വിടർത്തിയ ചിത്ര ശലഭത്തിൻ്റെ സെൽഫി പോയിൻ്റാണ് സ്വച്ഛ് സർവ്വേക്ഷനായി നഗരസഭ തയ്യാറാക്കിയിട്ടുള്ളത്. നഗരസഭയ്ക്ക് കീഴിലുള്ള പൊതു ശൗചാലയങ്ങളുടെ ശുചീകരണ പ്രവർത്തനങ്ങളും ദിശാ ബോർഡ് സ്ഥാപിക്കുന്ന പ്രവൃത്തികളും അന്തിമ ഘട്ടത്തിലാണ്. വേയ്സ്റ്റ് ടു ആർട്ട് പ്രവർത്തനങ്ങളും നഗരസഭയിൽ ആരംഭിച്ചു.  ഇതിനോടനുബന്ധിച്ച് വിദ്യാർത്ഥികൾക്കായി വിവിധ മത്സരങ്ങളും സംഘടിപ്പിക്കും.  വ്യാപാര വ്യാവസായ സ്ഥാപനങ്ങളിൽ ശുചിത്വം ഉറപ്പാക്കുന്നതിനും വൃത്തി നിലനിർത്തുന്നതിനും ആവശ്യമായ നടപടി സ്വീകരിച്ചിട്ടുണ്ട്.

പൊതു ഇടങ്ങളിൽ വേയ്സ്റ്റ്  ബിൻ സ്ഥാപിക്കുക,അഴുക്കുച്ചാലുകളിൽ സ്ക്രീനിങ് ചേംബർ സ്ഥാപിക്കുക, ആർ.ആർ.ആർ സെൻ്റർ, സി ആൻ്റ് ഡി കളക്ഷൻ പോയിൻ്റ്, തുടങ്ങി പ്രവൃത്തികൾ പുരോഗമിക്കുകയാണ്. ത്രി സ്റ്റാർ റേറ്റിങ്ങിനും ഒ.ഡി.എഫ് പ്ലസ് പദവി നിലനിർത്തുന്നതിനും നഗരസഭ അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. ഇതിൻ്റെ പരിശോധന തുടർന്നും ഉണ്ടാകും .സ്വച്ഛ് സർവ്വേക്ഷനെക്കുറിച്ചുള്ള അവബോധം പൊതു ജനങ്ങളിലും എത്തിക്കും.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍