വടക്കാഞ്ചേരി : തലപ്പിള്ളി താലൂക്കിൽ പൊതുജനങ്ങളുടെ പരാതികൾ പരിഹരിക്കുന്നതിനായി ഒരുക്കിയ 'കരുതലും കൈത്താങ്ങും' പരാതി പരിഹാര അദാലത്ത് ഡിസംബർ 21 ശനിയാഴ്ച നടക്കും. വടക്കാഞ്ചേരി സെന്റ് ഫ്രാൻസീസ് സേവിയേഴ്‌സ് ഫൊറോന ചർച്ച് പാരിഷ് ഹാളിലാണ് അദാലത്ത്. ഉന്നത വിദ്യാഭ്യാസം, സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ റവന്യൂ . ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ. രാജൻ ഉദ്ഘാടനം നിർവഹിക്കും.
ആലത്തൂർ എം.പി. കെ.രാധാകൃഷ്‌ണൻ മുഖ്യാതിഥിയാകും. സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ , എ.സി. മൊയ്തീൻ എം.എൽ.എ , യു.ആർ. പ്രദീപ് എം.എൽ.എ എന്നിവരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അദ്ധ്യക്ഷൻമാരും മറ്റ് ജനപ്രതിനിധികളും വിവിധ വകുപ്പുകളിലെ ഓഫീസ് മേധാവികളും ചടങ്ങിൽ പങ്കെടുക്കും.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
0 അഭിപ്രായങ്ങള്‍