കേരളത്തോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണമെന്ന് കിസാൻ സഭ.

വടക്കാഞ്ചേരി:- വയനാട് ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കുക, വയനാടെന്താ ഇന്ത്യയിലല്ലേ എന്നീ മുദ്രവാക്യം ഉയർത്തി കൊണ്ട് കിസാൻ സഭ യുടെ നേതൃത്വത്തിൽ വടക്കാഞ്ചേരി പട്ടണത്തിൽ പ്രകടനം പൊതുയോഗവും നടത്തി. കിസാൻ സഭ മണ്ഡലം സെക്രട്ടറി വി.ജി. രാജൻ സ്വാഗതം പറഞ്ഞു. പി. സതീഷ് കുമാറിൻ്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗം കിസാൻ സഭ ജില്ലാ ട്രഷറർ കെ.കെ. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. 

നഗരസഭ വൈസ് ചെയർമാൻ ഷീലാമോഹൻ , സി പി ഐ മണ്ഡലം സെക്രട്ടറി എം.യു. കബീർ, സി പി ഐ ലോക്കൽ സെക്രട്ടറി എം.എ. വേലായുധൻ, എ.ഐ.ടി.യു.സി മണ്ഡലം സെക്രട്ടറി പി.വി.സുധീർ , ജോൺസൺ പോണല്ലൂർ, എന്നിവർ പ്രസംഗിച്ചു. പ്രകടനത്തിന് പി.വി. പ്രകാശൻ, പി.എൻ. ഹരിദാസൻ , പുരുഷോത്തമൻ പി.ജി., സുനിൽകുന്നത്തേരി എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി. കിസാൻ സഭ മണ്ഡലം കമ്മറ്റി മെമ്പർ പി.വി. പ്രകാശൻ നന്ദി പറഞ്ഞു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍