വടക്കാഞ്ചേരി : മച്ചാട് തിരുവാണിക്കാവ് ക്ഷേത്രത്തിലെ നടപ്പുര-ഗോപുര സമർപ്പണ ചടങ്ങ് ഉപദേശക സമിതിയുടെ നേതൃത്വത്തിൽ മാർകിസ്റ്റ് വത്ക്കരിച്ചതായി ഭക്തജന കൂട്ടായ്മ ആരോപിച്ചു. ക്ഷേത്രാചാരങ്ങളെ കുറിച്ച് ഭക്തജനങ്ങൾക്ക് പകർന്ന് നൽകേണ്ട അദ്ധ്യാത്മിക രംഗത്തെ ഒരാളെ പോലും ഉൾപ്പെടുത്താതെ സി.പി.എം നേതാക്കളെ മാത്രം ഉൾപ്പെടുത്തിയ നടപടി പ്രതിഷേധാർഹമാണെന്ന് കൂട്ടായ്മ ആരോപിച്ചു. കാലാകാലങ്ങളായി ഹിന്ദുനിഷേധം പറയുക മാത്രമല്ല ശബരിമല അടക്കം ആചാരവിരുദ്ധതയ്ക്ക് നേതൃത്വം കൊടുക്കുകയും ചെയ്തവരെ ക്ഷേത്രാചാരങ്ങൾക്കെതിരെ പ്രസംഗിക്കുകവാൻ വേദിയൊരുക്കുകയാണ് ക്ഷേത്രോപദശക സമിതി ചെയ്തിരിക്കുന്നത്.
ക്ഷേത്രോപദേശക സമിതിയിലെ അംഗങ്ങളുടെ വിയോജിപ്പ് മറികടന്നാണ് ഇത്തരമൊരു തീരുമാനം കൈകൊണ്ടിരിക്കുന്നത്. എൽ.ഡി.എഫ് സർക്കാർ അധികാരത്തിലെത്തിയ ശേഷം ക്ഷേത്രോപദശക സമിതികളെ പോലും സി.പി.എംവത്ക്കരിച്ച് ക്ഷേത്രവിശ്വാസത്തെ തകർക്കുന്ന സമീപനത്തിന്റെ ഭാഗമാണ് തിരുവാണിക്കാവിലെ ഗോപുര സമർപ്പണചടങ്ങെന്നും കൂട്ടായ്മ ഭാരവാഹികളായ കെ.പ്രകാശൻ, എ.സി.മനുദേവ് എന്നിവർ പ്രസ്താവനയിൽ പറഞ്ഞു. ഇതിനെതിരെ ശക്തമായ പ്രതിഷേധം സംഘടിക്കുമെന്നും കൂട്ടായ്മ മുന്നറിയിപ്പ് നൽകി.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
0 അഭിപ്രായങ്ങള്‍