വടക്കാഞ്ചേരി നഗരസഭാ 26-ാം ഡിവിഷന്‍ കൗണ്‍സിലറും, ആരോഗ്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാനുമായ പി.ആര്‍.അരവിന്ദാക്ഷനെ അയോഗ്യത ആരും പ്രഖ്യാപിച്ചിട്ടില്ല.

വടക്കാഞ്ചേരി നഗരസഭാ 26-ാം ഡിവിഷന്‍ കൗണ്‍സിലറും, ആരോഗ്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാനുമായ പി.ആര്‍.അരവിന്ദാക്ഷനെ അയോഗ്യത ആരും പ്രഖ്യാപിച്ചിട്ടില്ല. പി.ആര്‍.അരവിന്ദാക്ഷനെ ഇ ഡി അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി റിമാന്‍റ് ചെയ്തിരിക്കുകയായിരുന്നു എന്നാല്‍ ഇയാളെ ഒരു കുറ്റവാളിയായിട്ടോ കുറ്റപത്രം സംരക്ഷിക്കപ്പെടുകയോ ഒന്നും തന്നെ സംഭവിച്ചിട്ടില്ല. കോടതി ശിക്ഷിച്ചിട്ടുമില്ല. അവസാനം ദീര്‍ഘനാള് നീണ്ട റിമാന്‍റിന് ഒടുവില്‍ അവസാനം ബഹു.ഹൈക്കോടതി പോലും പറഞ്ഞു പി.ആര്‍.അരവിന്ദാക്ഷന്‍ എന്ത് കുറ്റമാണ് ചെയ്തതെന്ന് തെളിയിക്കാന്‍ ഇ ഡി ക്ക് കഴിഞ്ഞിട്ടില്ല എന്ന്.


അതുകൊണ്ട് തന്നെ ടിയാനെ കുറ്റവിമുക്തമാക്കുകയാണ് ചെയ്തത്. ഇലക്ഷന്‍ കമ്മീഷന്‍ ഇതുവരെ പി.ആര്‍.അരവിന്ദാക്ഷന്‍റെ കൗണ്‍സിലര്‍ എന്ന സ്ഥാനത്തുള്ള അയോഗ്യത വിഷയത്തില്‍ യാതൊരുതരത്തിലും തീരുമാനമെടുത്ത് ഉത്തരവ് തന്നിട്ടില്ല. പി.ആര്‍.അരവിന്ദാക്ഷന്‍ ഇന്നും തിരഞ്ഞെടുക്കപ്പെട്ട ഒരു ജനപ്രതിനിധി തന്നെയാണ്. ഈ സാഹചര്യത്തില്‍ ഒരു സാധാരണ ജനപ്രതിനിധിക്കുള്ള എല്ലാ അവകാശവും അരവിന്ദാക്ഷന് ഉണ്ട്. ആയതിന്‍റെ അടിസ്ഥാനത്തില്‍ ആണ് പി.ആര്‍.അരവിന്ദാക്ഷന്‍ ഇന്നും ജനപ്രതിനിധിയായിട്ട് തുടരുന്നത് അതിന്‍റെ അടിസ്ഥാനത്തില്‍ ആണ് കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കുന്നത്.

നാളിതുവരെ നഗരസഭയുടെ വികസന പരിപാടികള്‍ക്ക് മുടക്കം നിന്നിട്ടില്ല. ഇന്നേവരെ ഒരു പരിപാടിക്ക് പോലും സഹകരിക്കാത്ത പ്രതിപക്ഷം ഇതുപോലെ ഒരു അവസരം കിട്ടിയപ്പോള്‍ അത് രാഷ്ട്രീയപരമായി ഉപയോഗിക്കുന്നതിന് ഞങ്ങള്‍ക്ക് ഒന്നും പറയാനില്ല. ഞങ്ങളുടെ ലക്ഷ്യം നഗരസഭയുടെ വികസനം മാത്രമാണ്. ആ വികസന ലക്ഷ്യം നേടിയെടുക്കുന്നതിന് നിതാന്തജാഗ്രതയിലാണ് ഞങ്ങള്‍ ഭരണസമിതി. നിസാരകാര്യങ്ങള്‍ പറഞ്ഞ് അനാവശ്യമായ വിവാദങ്ങള്‍ ഉന്നയിച്ച് മുന്നോട്ട് പോകാനുള്ള പ്രതിപക്ഷത്തിന്‍റെ തന്ത്രത്തെ വടക്കാഞ്ചേരി നഗരസഭയിലെ ജനസമൂഹം ഒറ്റപ്പെടുത്തുക തന്നെ ചെയ്യും

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍