അന്തരിച്ച മുൻ പ്രധാനമന്ത്രിയും സാമ്പത്തിക വിദഗ്‌ധനുമായ ഡോ. മൻമോഹൻസിംഗിന് രാജ്യം വിട നൽകി. സിഖ് ആചാരപ്രകാരം നിഗംബോധ് ഘട്ടിൽ നടന്ന സംസ്‌കാര ചടങ്ങുകൾ പൂർത്തിയായി. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത്ഷാ, രാഷ്ട്രപതി ദ്രൗപതി മുർമു അടക്കമുള്ള മുതിർന്ന രാഷ്ടീയ നേതാക്കൾ ചടങ്ങിൽ പങ്കെടുത്തു. സംസ്കാരം പൂർണ്ണമായും സൈനിക ബഹുമതികളോടെയായിരുന്നു. 11.45ന് തീരുമാനിച്ച സംസ്‌കാര ചടങ്ങ് വൈകിയാണ് നടന്നത്.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
0 അഭിപ്രായങ്ങള്‍