പരമതത്ത്വസമീക്ഷാ സത്രം ഭാഗവതഗ്രന്ഥം വഹിച്ചുകൊണ്ടുളള രഥഘോഷയാത്ര നൈമിഷാരണ്യത്തിലെത്തി.

വടക്കാഞ്ചേരി : വെങ്ങിണിശ്ശേരി നാരായണാശ്രമതപോവനവും പാർളിക്കാട് ഹിന്ദ് നവോത്ഥാന പ്രതിഷ്ഠാനും സംയുക്തമായി സംഘടിപ്പിയ്ക്കുന്ന 23-ാമത് പരമതത്ത്വസമീക്ഷാസത്രത്തിന്റെ വേദിയിൽ സ്ഥാപിയ്ക്കാനുളള ഭാഗവതഗ്രന്ഥം വഹിച്ചുകൊണ്ടുള്ള  രഥഘോഷയാത്ര രാവിലെ 8 മണിയ്ക്ക് നാരായണാശ്രമ തപോവനത്തിൽ നിന്നും പുറപ്പെട്ടു. സ്വാമി ഭൂമാനന്ദതീർഥ ഭദ്രദീപം തെളിയിച്ച് ആരതി ഉഴിഞ്ഞു.  സ്വാമി ആദ്യത്തെ ഹാരാർപ്പണവും ചെയ്തു. സ്വാമി നിർവിശേഷാനന്ദതീർത്ഥ, സത്രസമിതി ട്രഷറർ ഐ. വിജയകുമാർ എന്നിവർ സന്നിഹിതനായിരുന്നു. 

തപോവനത്തിലെ അന്തേവാസികളോടും നാട്ടുകരോടും ഭാഗവതം ഉദ്ഘോഷിക്കുന്ന ധർമ്മസന്ദേശം സ്വാമി ഭൂമാനന്ദതീർത്ഥ വിശദമാക്കി. 40 ഓളം കേന്ദ്രങ്ങളിൽ നിന്നും സമർപ്പണങ്ങളും സ്വീകരണങ്ങളും ഏറ്റുവാങ്ങി രാത്രി 8 മണിയ്ക്ക് നൈമിഷാരണ്യത്തിൽ എത്തിച്ചേർന്നു.  സത്രസമിതി ഭാരവാഹികളായ ഇ. ഉണ്ണികൃഷ്ണൻ, രാജൻ പാടൂക്കാട്, വി. സുരേഷ്കുമാർ, കെ.വി. രാധാകൃഷ്ണൻ, കെ.കെ. രാധാകൃഷ്ണൻ, പി.എം. ലാലു എന്നിവർ നേതൃത്വം നൽകി.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍