വടക്കേക്കര ഉത്സവാഘോഷ കമ്മിറ്റിയും ക്യാപ്‌സ്യൂൾ മെഡിക്കൽസും രാജധാനി ലയൺസ് ക്ലബും സംയുക്തമായി സൗജന്യ നേത്ര പരിശോധന ക്യാമ്പും, ബ്ലഡ് പ്രഷർ- ഡയബറ്റിക് ക്യാമ്പും പെരിങ്ങണ്ടൂർ വായനശാലയിൽ സംഘടിപ്പിച്ചു. ഐ ഫൗണ്ടേഷൻ പാലക്കാട് ക്യാമ്പിന് നേതൃത്വം നൽകി.
ക്യാമ്പ് മെഡിക്കൽ കോളജ് സബ് ഇൻസ്പെക്ടർ ഷാജു വർഗീസ് ഉൽഘാടനം ചെയ്തു. രാജധാനി ലയൺസ് ക്ലബ് പ്രസിഡൻ്റ് സിജിൽ വിജയൻ അധ്യക്ഷത വഹിച്ചു. ഡിവിഷൻ കൗൺസിലർ കെ.ശൈലജ മുഖ്യ അതിഥിയായി. രാജധാനി ലയൺസ് ക്ലബ്ബ് റീജിയണൽ ചെയർപേഴ്സൺ ലിജോ ജോർജ്ജുക്കുട്ടി, രാജധാനി ലയൺസ് ക്ലബും സെക്രട്ടറി ജയ്സൺ.പി.ജെ, വിഷ്ണു പ്രസാദ് ക്യാപ്സൾസ് മെഡിക്കൽ, വടക്കേക്കര ഉത്സവാഘോഷ കമ്മിറ്റി പ്രസിഡൻ്റ് ജിനീഷ്.വി.ജി., രക്ഷാധികാരി സുധി കളത്തിൽ എന്നിവർ പ്രസംഗിച്ചു.
0 അഭിപ്രായങ്ങള്‍