ജില്ലാ വികസന സമിതി യോഗം ചേർന്നു

തൃശ്ശൂർ ജില്ലാ വികസന സമിതി കളക്ടറേറ്റ് എക്സിക്യൂട്ടീവ് ഹാളിൽ യോഗം ചേർന്നു. ഗുരുവായൂർ എം എൽ എ എൻ. കെ. അക്ബർ, കയ്പമംഗലം എം എൽ എ ഇ.ടി. ടൈസൺ മാസ്റ്റർ, പുതുക്കാട് എം എൽ എ കെ.കെ. രാമചന്ദ്രൻ, ചേലക്കര എം എൽ എ യു. ആർ. പ്രദീപ്, വടക്കാഞ്ചേരി എം എൽ എ സേവ്യർ ചിറ്റിലപ്പിള്ളി എന്നിവരും റവന്യു മന്ത്രി കെ രാജൻ, ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു, കേന്ദ്ര പെട്രോളിയം ആൻഡ് നേച്വറൽ ഗ്യാസ് സഹമന്ത്രി സുരേഷ് ഗോപി എന്നിവരുടെ പ്രതിധികളും, വകുപ്പു മേധാവികളും പങ്കെടുത്തു. 

യോഗത്തിൽ വിവിധ വകുപ്പുകളിലായി നടന്നു വരുന്ന പദ്ധതികളുടെ പുരോഗതി അവലോകനം ചെയ്തു. രണ്ടാം നവകേരളം കർമ്മ പദ്ധതിയുടെ ഭാഗമായ ഹരിത കേരളം, ആർദ്രം മിഷൻ, വിദ്യാകിരണം/ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം, ലൈഫ് മിഷൻ എന്നിവയുടെ കീഴിൽ വരുന്ന പദ്ധതികളുടെ പുരോഗതിയും യോഗത്തിൽ വിലയിരുത്തി. കൂടാതെ എം എൽ എ പ്രത്യേക വികസന ഫണ്ട്, എം എൽ എ മാരുടെ ആസ്തി വികസന ( എ ഡി എസ്) പദ്ധതി എന്നിവയുടെ പുരോഗതിയും യോഗത്തിൽ വിലയിരുത്തി.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍