ഇന്ന് തൃക്കാർത്തിക: ദീപങ്ങളുടെയും ദേവീഭക്തിയുടെയും ഉത്സവം.

 വൃശ്ചികമാസത്തിലെ കാർത്തിക നക്ഷത്രത്തിന്റെയും പൗർണമിയുടെയും സംഗമമാണ് തൃക്കാർത്തിക. ദേവിയുടെ ജന്മദിനമായി ആചരിക്കുന്ന ഈ ദിവസം, ഭക്തർ വ്രതമനുഷ്ഠിക്കുകയും ദീപം തെളിയിക്കുകയും ചെയ്യുന്നു.  ഐശ്വര്യത്തിനും ദുരിതമോചനത്തിനും തൃക്കാർത്തിക വ്രതം അനുഷ്ഠിക്കുന്നത് കുടുംബത്തിൽ ഐശ്വര്യം നിറയ്ക്കുകയും ദുരിതങ്ങൾ അകറ്റുകയും ചെയ്യുമെന്നാണ് വിശ്വാസം.  ദേവീക്ഷേത്രങ്ങളിൽ നാരങ്ങാവിളക്ക്, നെയ്‌വിളക്ക് എന്നിവ സമർപ്പിക്കുന്നത് ശ്രേഷ്ഠമായി കണക്കാക്കപ്പെടുന്നു.

വിദ്യാർഥികൾക്ക് അനുഗ്രഹം നവരാത്രി വ്രതം പോലെ വിദ്യാർഥികൾ ഈ വ്രതം അനുഷ്ഠിക്കുന്നത് വിദ്യാഭ്യാസത്തിൽ ഉന്നതി നേടാൻ സഹായിക്കുമെന്നും വിശ്വസിക്കപ്പെടുന്നു.  ലളിതാസഹസ്രനാമം, മഹാലക്ഷ്മീസ്തവം എന്നിവ ജപിക്കുന്നതും ദേവീക്ഷേത്ര ദർശനവും നന്ന്.

ഐതിഹ്യങ്ങൾ

തുളസിദേവിയുടെ അവതാരം തൃക്കാർത്തിക ദിനത്തിലായിരുന്നു എന്നും പാലാഴിമഥന സമയത്ത് മഹാലക്ഷ്മി ആവിർഭവിച്ചത് വൃശ്ചികമാസത്തിലെ കാർത്തിക നാളിലെന്നും വിശ്വസിക്കപ്പെടുന്നു. സുബ്രഹ്മണ്യനെ എടുത്തുവളർത്തിയത് കാർത്തിക നക്ഷത്രത്തിന്റെ ദേവതയായ കൃത്തികളാണ്. അതിനാൽ തൃക്കാർത്തിക ദിനം ദീപം തെളിച്ചു പ്രാർഥിച്ചാൽ മഹാദേവന്റെയും ദേവിയുടെയും സുബ്രമണ്യന്റെയും മഹാവിഷ്ണുവിന്റേയും അനുഗ്രഹം ഒരുമിച്ച് ലഭിക്കുമെന്നാണ് വിശ്വാസം.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍