സംവരണത്തിലെ ഉപസംവരണം നടപ്പിലാക്കാനുള്ള തീരുമാനം പിൻവലിക്കുക - എൻ.കെ. ഉദയപ്രകാശ്

വടക്കാഞ്ചേരി : - ദളിത് വിഭാഗങ്ങളുടെ സംവരണത്തിന് ഉപസംവരണം നടത്താനുള്ള ബി.ജെ.പി സർക്കാരിൻ്റെ നീക്കത്തിൽ പ്രതിഷേധം ഉയർന്ന് വരണമെന്ന് ദളിത് അവകാശ സമിതി [AlDRM] ജില്ലാ ട്രഷറർ എൻ.കെ. ഉദയപ്രകാശ് ആവശ്യപ്പെട്ടു. അഖിലേന്ത്യ ദളിത് അവകാശ സമിതിയുടെ വടക്കാഞ്ചേരി മണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം . CPI ജില്ലാ എക്സിക്യൂട്ടിവ് മെമ്പർ ഇ.എം. സതീശൻ, CPI മണ്ഡലം സെക്രട്ടറി എം.യു. കബീർ, നഗരസഭ വൈസ് ചെയർമാൻ ഷീലാ മോഹൻ, എ.എ.ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.

വടക്കാഞ്ചേരി CPI ഓഫീസിൽ ചേർന്ന കൺവെൻഷനിൽ മണ്ഡലം സെക്രട്ടറി പി.ആർ. സുരേഷ് ബാബു സ്വാഗതം പറഞ്ഞു. എം.എ വേലായുധൻ അദ്ധ്യക്ഷത വഹിച്ചു. സുനിൽ കുന്നത്തേരി നന്ദി പറഞ്ഞു. കൺവെൻഷൻ താഴെ പറയുന്നവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു. പി.ആർ. സുരേഷ് ബാബു [പ്രസിഡൻ്റ്] സുമതി പി.പി [വൈസ്പ്രസിഡൻ്റ], സുനിൽ കുന്നത്തേരി [സെക്രട്ടറി],ചന്ദ്രൻ പറമ്പായ് [ ജോയിൻ്റ് സെക്രട്ടറി], പി.കെ. നന്ദനൻ [ ട്രഷറർ], സുനിൽ കുന്നത്തേരി സെക്രട്ടറി AlDRM വടക്കാഞ്ചേരി മണ്ഡലം കമ്മറ്റി.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍