മൂന്നു ദിവസത്തിനിടെ സംസ്ഥാനത്ത് കാട്ടാന ആക്രമണത്തില്‍ മരിച്ചത് രണ്ട് പേരാണ്. സമീപകാലത്തായി വന്യജീവി ആക്രമണങ്ങള്‍ കേരളത്തില്‍ വർധിക്കുകയാണ്.വനംമന്ത്രി എ.കെ ശശീന്ദ്രൻ നിയമസഭയില്‍വെച്ച കണക്കുപ്രകാരം കഴിഞ്ഞ എട്ടുവർഷത്തിനിടെ സംസ്ഥാനത്ത് വന്യജീവി ആക്രമണങ്ങളില്‍ 909 പേരാണ് കൊല്ലപ്പെട്ടത്. 7492 പേർക്ക് സാരമായി പരിക്കേറ്റു. ഇതില്‍ പിന്നീടുള്ള ജീവിതം പൂർണ്ണമായും കിടക്കയില്‍ ആയിപ്പോയവരും ഏറെയുണ്ട്.
2016 മുതല്‍ 2023 വരെ മാത്രം കേരളത്തില്‍ 55,839 വന്യജീവി ആക്രമണങ്ങളുണ്ടായതായാണ് രേഖകള്‍ വ്യക്തമാക്കുന്നത്. 2016 മുതല്‍ 2024 വരെയുള്ള കണക്ക് അനുസരിച്ച് വന്യജീവി ആക്രമണത്തില്‍ മരിച്ചത് 909 പേരാണ്. 2016ല്‍ 142 പേരാണ് കൊല്ലപ്പെട്ടത്. 2017 ല്‍ 110 പേരും 2018 ല്‍ 134 പേരും വന്യജീവി ആക്രമങ്ങളില്‍ കൊല്ലപ്പെട്ടു. 2019 ല്‍ 100 പേർക്കാണ് ജീവൻ നഷ്ടമായത്. 2020 ല്‍ 100 പേർക്കാണ് വന്യജീവി ആക്രമങ്ങളില്‍ സംസ്ഥാനത്ത് ജീവൻ നഷ്ടമായത്. 2021ല്‍ 127 പേരും, 2022ല്‍ 111 പേരും, 2023 ല്‍ 85 പേരും കൊല്ലപ്പെട്ടു.
അതേസമയം വനംമന്ത്രി നിയമസഭയില്‍വെച്ച കണക്കുപ്രകാരം 909 പേർ കൊല്ലപ്പെട്ടെങ്കിലും നഷ്ടപരിഹാരം ലഭിച്ചത് 706 പേർക്ക് മാത്രമാണ്. കോതമംഗലത്ത് യുവാവിനെ കാട്ടാന ചവിട്ടിക്കൊന്ന സംഭവത്തില്‍ കുടുംബത്തിന് സഹായധനം വൈകില്ലെന്നും ഇന്നുതന്നെ നല്‍കുന്നതിന് നടപടി സ്വീകരിച്ചതായും വനംവകുപ്പ് മന്ത്രി എകെ ശശീന്ദ്രൻ അറിയിച്ചു.രണ്ടു ഗഡുക്കളായാണ് സാധാരണ സഹായധനം നല്‍കാറുള്ളതെങ്കിലും എല്‍ദോസിന്റെ കുടുംബത്തിന് ഇന്നു തന്നെ മുഴുവൻ തുകയും നല്‍കുന്നതിന് നിർദേശം നല്‍കിയിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
0 അഭിപ്രായങ്ങള്‍