കൗൺസിൽ യോഗം ചേർന്നു

വടക്കാഞ്ചേരി : നഗരസഭയുടെ കൗൺസിൽ യോഗം ചെയർമാൻ പി എൻ സുരേന്ദ്രൻ്റെ അധ്യക്ഷതയിൽ ചേർന്നു. മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെയും സാഹിത്യകാരൻ എം ടി വാസുദേവൻ നായരുടെയും നിര്യാണത്തിൽ യോഗം അനുശോചനം രേഖപ്പെടുത്തി.

2025-26 വാർഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി വാർഡ് സഭകൾ വിളിച്ചു ചേർക്കുന്നതിനും പദ്ധതി രൂപീകരിക്കുന്നതിനും യോഗത്തിൽ തീരുമാനമായി. അഖിലേന്ത്യ വ്യാപകമായി നടക്കുന്ന സ്വച്ഛ് സർവ്വേക്ഷൻ 2024 സർവ്വേയുടെ ഭാഗമായി നടത്തേണ്ട മുഴുവൻ പരിപാടികളും പ്രചരണങ്ങളും വിപുലമായി നടത്തുന്നതിനും തീരുമാനിച്ചു.


ജനുവരി ഒന്നു മുതൽ ഏഴ് വരെ സംസ്ഥാനത്ത് നടക്കുന്ന മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പിന്റെ ഭാഗമായുള്ള വലിച്ചെറിയൽ വിരുദ്ധ ക്യാമ്പയിൻ പ്രവർത്തനങ്ങൾ വാർഡ് തലത്തിലും ഊർജ്ജിതമായി നടത്തുന്നതിന് തീരുമാനിച്ചു.

ഉത്രാളിക്കാവ് പൂരം 2025 എക്സിബിഷൻ നടത്തുന്നത് സംബന്ധിച്ച് സംഘാടക സമിതി യോഗം വിളിക്കുന്നതിന്‌ തീരുമാനിച്ചു.


നഗരസഭാ വൈസ് ചെയർപേഴ്സൺ ഷീല മോഹൻ ഒ ആർ, സ്ഥിരം സമിതി അധ്യക്ഷരായ എം ആർ അനൂപ് കിഷോർ, എ എം ജമീലാബി, പി ആർ അരവിന്ദാക്ഷൻ, സ്വപ്ന ശശി, സി വി മുഹമ്മദ്‌ ബഷീർ, നഗരസഭാ സെക്രട്ടറി കെ കെ മനോജ്, കൗൺസിലർമാർ തുടങ്ങിയവർ പങ്കെടുത്തു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍