പ്രശസ്ത സിനിമ സീരിയൽ നാടക നടി മീന ഗണേഷ് (81)അന്തരിച്ചു.

ഷൊർണ്ണൂർ : മലയാള നാടക വേദിക്കും സിനിമക്കും മറക്കാനാവാത്ത അനവധി കഥാപാത്രങ്ങളെ സംഭാവന നൽകിയ നടിയാണ് മീന ഗണേഷ്. പരേതനായ പ്രശസ്ത നാടകകൃത്ത്‌ എ.എൻ ഗണേഷിന്റെ സഹധർമണിയാണ്.   ഇന്ന് പുലർച്ചെ വാണിയംകുളം പി.കെ ദാസ് ആശുപത്രിയിൽ വെച്ചായിരുന്നു മീന ഗണേഷിന്റെ അന്ത്യം.

 200ൽ പരം സിനിമകളിലും 400ലേറെ നാടകങ്ങളിലും, 25ൽ പരം സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. 'വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും', 'കരുമാടിക്കുട്ടൻ', 'നന്ദനം', 'മീശമാധവൻ'  എന്നീ സിനിമകളിലെ വേഷങ്ങൾ മലയാളി പ്രേക്ഷകൻ എക്കാലവും ഓർക്കും. കുറച്ചുനാളുകളായി വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍