വാട്‌സ്ആപ്പ്, ഫെയ്സ്ബുക്, ഇൻസ്റ്റഗ്രാം എന്നീ മെറ്റയുടെ പ്രധാന സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ബുധനാഴ്ച രാത്രിയിൽ ലോകമെമ്പാടുമുള്ള ഉപയോക്താക്കൾക്ക് വ്യാപകമായ തടസ്സം നേരിട്ടു. രാത്രി പതിനൊന്നു മണിയോടുകൂടി ആരംഭിച്ച പ്രശ്നം മൊബൈൽ ഫോണുകളിലും ഡെസ്ക്ടോപ്പുകളിലും ഒരുപോലെ അനുഭവപ്പെട്ടു.
ഡൗൺ ഡിറ്റക്ടർ എന്ന വെബ്സൈറ്റ് നൽകുന്ന വിവരപ്രകാരം, ലക്ഷക്കണക്കിന് ഉപയോക്താക്കൾക്ക് പോസ്റ്റുകൾ പങ്കിടാനും സന്ദേശങ്ങൾ അയയ്ക്കാനും സാധിച്ചില്ല. ചിലർക്ക് ആപ്പുകൾ വളരെ സാവധാനത്തിലാണ് പ്രവർത്തിച്ചത്. ഈ തടസ്സം സാമൂഹിക മാധ്യമങ്ങളെ ആശ്രയിക്കുന്ന ലോകത്തെ വലിയൊരു വിഭാഗത്തെ ബാധിച്ചു. എന്നാൽ ഈ പ്രശ്നത്തിന് കാരണം എന്താണെന്നും എത്രനേരം തുടരുമെന്നും സംബന്ധിച്ച് മെറ്റ ഇതുവരെ ഔദ്യോഗികമായി വിശദീകരണം നൽകിയിട്ടില്ല.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
0 അഭിപ്രായങ്ങള്‍