സ്വച്ഛ് സർവേക്ഷണിന്റെ ഭാഗമായി വടക്കാഞ്ചേരിയിൽ വിദ്യാർത്ഥികളുടെ കലാ മത്സരങ്ങൾ സംഘടിപ്പിച്ചു.

വടക്കാഞ്ചേരി : സ്വച്ഛ് സർവേക്ഷണിന്റെ ഭാഗമായി വടക്കാഞ്ചേരി നഗരസഭ നടത്തിയ കലാ-സാഹിത്യ മത്സരങ്ങൾ വിദ്യാർത്ഥികളിൽ വലിയ ആവേശം സൃഷ്ടിച്ചു. മാലിന്യ സംസ്‌കരണത്തെ കേന്ദ്രീകരിച്ച് ഉപന്യാസ രചന, ചിത്രരചന, വേസ്റ്റ് ടു ആർട്ട്, റീൽസ് തുടങ്ങിയ വിവിധ മത്സരങ്ങളാണ് സംഘടിപ്പിച്ചത്.സ്വച്ഛ് സർവ്വേക്ഷണിന് വേണ്ടി വിദ്യാർത്ഥികൾ രാജ്യത്തെ ഏറ്റവും വലിയ ശുചിത്വ സർവേക്ഷണങ്ങളിലൊന്നായ സ്വച്ഛ് സർവ്വേക്ഷണിന്റെ ഭാഗമായി സംഘടിപ്പിച്ച ഈ മത്സരത്തിലെ മികച്ച പ്രവർത്തനങ്ങൾ നഗരസഭയുടെ സ്വച്ഛതയിൽ നിർണായക പങ്ക് വഹിക്കും.  വിജയികൾക്ക് പ്രശസ്തി പത്രവും ശിലാഫലകവും നൽകി ആദരിക്കും.

പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം പ്ലാസ്റ്റിക് മാലിന്യങ്ങളുടെ ദൂഷ്യവശങ്ങളും മാലിന്യ സംസ്കരണത്തിന്റെ പ്രാധാന്യവും വിദ്യാർത്ഥികളിൽ ബോധവൽക്കരിക്കുകയായിരുന്നു മത്സരത്തിന്റെ ലക്ഷ്യം. വടക്കാഞ്ചേരി ജയശ്രീ ഹാളിൽ നടന്ന മത്സരത്തിൽ നാല്പതോളം വിദ്യാർത്ഥികൾ പങ്കെടുത്തു. വിജയികളുടെ പ്രവർത്തനങ്ങൾ നഗരസഭയുടെ സ്വച്ഛതയിൽ നിർണായകമായ സ്വാധീനം ചെലുത്തുമെന്ന് പ്രതീക്ഷിക്കുന്നു. 

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍