വടക്കാഞ്ചേരിയിൽ കാട്ടുപന്നി ശല്യം രൂക്ഷം; മദ്ധ്യവയസ്ക്കന് ഗുരുതര പരിക്ക്.

 വടക്കാഞ്ചേരി നഗരസഭയിലെ പുതുരുത്തി, മുണ്ടത്തിക്കോട്, പാർളിക്കാട് മേഖലകളിൽ കാട്ടുപന്നികളുടെ ശല്യം രൂക്ഷമായിരിക്കുന്നതായി പരാതി ഉയർന്നു. ഈ മേഖലകളിൽ കാട്ടുപന്നികൾ കൃഷികൾ നശിപ്പിക്കുന്നതോടൊപ്പം മനുഷ്യരെ ആക്രമിക്കുന്ന സംഭവങ്ങളും പതിവായിരിക്കുന്നു. കഴിഞ്ഞ ദിവസം പുതുരുത്തി ചിരിയാങ്കണ്ടത്ത് തോമസ് മകൻ സേവിയർ (42) കാട്ടുപന്നിയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് തൃശൂർ മെഡിക്കൽ കോളേജിൽ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനായിരിക്കുകയാണ്. ഈ സാഹചര്യത്തിൽ, വനം വകുപ്പും വടക്കാഞ്ചേരി നഗരസഭാ അധികൃതരും അടിയന്ത്രമായി ഇടപെടണമെന്ന് ഡിസിസി ജനറൽ സെക്രട്ടറി എൻ.ആർ. സതീശൻ ആവശ്യപ്പെട്ടു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍