പ്രശസ്ത പഞ്ചവാദ്യ കലാകാരനും നഗരസഭ കൗൺസിലാറുമായ കെ. ഗോപാലകൃഷ്ണന്റെ (മുണ്ടത്തിക്കോട് കണ്ണൻ മാരാർ) ഷഷ്ഠിപൂർത്തി ആഘോഷമാക്കാൻ നാട്ടുകാരുടെ യോഗം തീരുമാനിച്ചു. യോഗം നഗരസഭ പ്രതിപക്ഷ നേതാവ് കെ. അജിത്‌കുമാർ ഉദ്ഘാടനം ചെയ്തു. ഇ.എം സുബ്രഹ്മണ്യൻ അധ്യക്ഷത വഹിച്ചു. എം ബാബു സ്വാഗതവും രാജശ്രീ സുഗുണൻ നന്ദിയും പറഞ്ഞു.
സി.എച്ച് ഹരീഷ്, സി കെ ഹരിദാസ്, കൗൺസിലർ മാരായ കെ എൻ പ്രകാശൻ, കെ ഗോപാലകൃഷ്ണൻ, രാജൂ മാരാത്ത്, കെ അരവിന്ദാക്ഷൻ, കോട്ടയിൽ പ്രസാദ്, എം സച്ചിദാനന്ദൻ, കെ മാധവൻ നായർ എന്നിവർ പ്രസംഗിച്ചു. മുൻനിര പഞ്ചവാദ്യ - മേള കലാകാരന്മാരെ മുഴുവൻ പങ്കെടുപ്പിക്കുവാനും യോഗം തീരുമാനിച്ചു. സ്വാഗതസംഘവും രൂപീകരിച്ചു. ഇ എം സുബ്രഹ്മണ്യൻ (ചെയർമാൻ) രാജൂ മാരാത്ത് ( വൈസ് ചെയർമാൻ ) ബാബു മുതുറ്റിപറമ്പിൽ ( ജനറൽ കൺവീനർ ) സ്മിത അജിത്കുമാർ ( ജോയിൻ കൺവീനർ ) സച്ചിദാനന്ദൻ മാരാത്ത് ( ട്രഷറർ)
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
0 അഭിപ്രായങ്ങള്‍