വനാതിർത്തിയിലും വനത്തിലും താമസിക്കുന്നവർക്ക് പ്രതികൂലമായി വനനിയമം കടുപ്പിക്കുന്നു.

പരമ്പരാഗതമായി വനമേഖലയിൽ താമസിക്കുന്നവർക്കും വനാതിർത്തിയിൽ താമസിക്കുന്നവർക്കും പ്രതികൂലമാകുന്ന മാറ്റങ്ങളുമായി കേരള ഫോറസ്റ്റ് ബില്ലിന്റെ കരട് (Kerala Forest (Amendment) Bill, 2024). ഈ ബില്ല്  നിയമമായിവന്നാൽ ബീറ്റ് ഫോറസ്റ്റ് ഓഫീസർമാർക്ക് വാറന്റില്ലാതെ എവിടെയും പരിശോധിക്കാനും ആരെയും എവിടെ വെച്ചും അറസ്റ്റുചെയ്യാനും അധികാരം നൽകുന്നതാണ് പ്രധാന ആശങ്ക.

ബീറ്റ് ഫോറസ്റ്റ് ഓഫീസർമാർക്കു വാറന്റ് ഇല്ലാതെ സംശയാസ്പദമായ വനം കുറ്റകൃത്യങ്ങളിൽ അറസ്റ്റു ചെയ്യാനുള്ള അധികാരം നൽകുന്നത് സുപ്രീം കോടതിയുടെ ഗൈഡ്‌ലൈൻസിന് വിരുദ്ധമാണ്. അറസ്റ്റ് ചെയ്താൽ സി.ആർ.പി.സി 57 പ്രകാരം 24 മണിക്കൂറിനുള്ളിൽ കോടതിയിൽ ഹാജരാക്കണം എന്നാണ് സുപ്രീം കോടതി ഗൈഡ് ലൈൻ. എന്നാൽ ഈ നിയമത്തിൽ എത്ര ദിവസം വേണമെങ്കിലും കസ്റ്റഡിയിൽ സൂക്ഷിക്കാം എന്നാണ് വ്യവസ്ഥ ചെയ്തിരിക്കുന്നത്.

അതുപോലെ വനം ഉൽപ്പന്നങ്ങൾ കൈവശം വെയ്ക്കുന്നവർ അത് നിയമവിരുദ്ധമല്ലെന്ന് തെളിയിക്കേണ്ട ബാധ്യതയും അടിച്ചേൽപ്പിക്കുന്നതാണ് കേരള ഫോറസ്റ്റ് ബില്ലിന്റെ ഭേദഗതിയിലെ വകുപ്പ് 69. വകുപ്പ് 27, 29, 32, 40, 62: വിവിധ കുറ്റകൃത്യങ്ങൾക്ക് ശിക്ഷകളും പിഴകളുടെ കാഠിന്യവും വർദ്ധിപ്പിക്കുന്നുണ്ട്. നിലവിലുള്ളതിന്റെ അഞ്ചിരട്ടി വരെ പിഴ വർദ്ധിപ്പിക്കുന്നു. ഇതു വനം ആശ്രിതമായമാർഗത്തിൽ ജീവിക്കുന്ന സമൂഹങ്ങളെ ദോഷകരമായി ബാധിക്കാൻ സാധ്യതയുണ്ട്. ഫോറസ്റ്റ് ഉദ്യോഗസ്ഥർക്ക് പരിശോധനയ്ക്കും സ്വത്തുക്കളുടെയും സാധനങ്ങളുടെയും പിടിച്ചെടുക്കലിനും വൻതോതിൽ അധികാരം നൽകുന്നു.

Kerala Forest (Amendment) Bill, 2024 ഈ വ്യവസ്ഥകൾ പട്ടികവനവാസികൾ അടക്കമുള്ള പരമ്പരാഗത വനം ആദിവാസികൾക്ക് ദോഷകരമായി ഉപയോഗിക്കപ്പെടുന്നതിന് കാരണമായേക്കുമെന്ന ആശങ്കയാണ് ഉയരുന്നത്. പിഴത്തുകയുടെ വൻ വർദ്ധനവ്, ബീറ്റ് ഫോറസ്റ്റ് ഓഫീസർക്ക് നൽകിയിരിക്കുന്ന പരിധിവിട്ട അധികാരങ്ങൾ, മൽസ്യ ബന്ധനം,  പാഴ് വസ്തുക്കൾ വനപ്രദേശത്തോ വനത്തിലേക്ക് ഒഴുകിയെത്തുന്ന പുഴയിലോ എത്തിപ്പെടുന്നത് ശിക്ഷാർഹമാക്കിയിരിക്കുന്നത് തുടങ്ങിയ പരിഷ്‌കരണങ്ങൾ വനാതിർത്തികളിൽ ജീവിക്കുന്ന സാധാരണക്കാർക്ക് വലിയ വെല്ലുവിളിയുയർത്തുന്നവയാണ്. വനനിയമം കൂടുതൽ ജനദ്രോഹപരവും ദുരുപയോഗ സാധ്യതകൾ വർധിക്കുന്ന വിധത്തിലുമാണ് പുതിയ വ്യവസ്ഥകൾ. സംശയത്തിന്റെ പേരിലോ, തെറ്റിധാരണകളുടെ പേരിലോ അനേകം നിരപരാധികൾ ശിക്ഷിക്കപ്പെടാൻ ഇത്തരം കരിനിയമങ്ങൾ കാരണമാകും.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍