ഇന്ന് പുലര്‍ച്ചെ അമല പറപ്പൂര്‍ റോഡില്‍ അമല ആയുര്‍വേദ ആശുപത്രിയുടെ മുന്‍വശത്തായി തൃശ്ശൂര്‍ ഭാഗത്തുനിന്നും ഗുരുവായൂര്‍ ക്ഷേത്രത്തിലേക്ക് പോയിരുന്ന കര്‍ണാടക സ്വദേശികളായ അയ്യപ്പ ഭക്തന്മാരുടെ വാഹനം ഇടിച്ച് 11 കെ വി വൈദ്യുതി തൂണ്‍ ഒരെണ്ണം തകര്‍ന്നു, വാഹനത്തിന്റെ എല്ലാ എയര്‍ബാഗും കൃത്യമായി പ്രവര്‍ത്തിച്ചതിനാല്‍ യാത്രക്കാര്‍ക്ക് ഗുരുതര പരിക്ക് ഇല്ല. മുതുറ കെഎസ്ഇബി ജീവനക്കാര്‍ ഉടന്‍ തന്നെ വൈദ്യതിബന്ധം വിച്ഛേദിക്കുകയും പേരാമംഗലം പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിക്കുകയും ചെയ്തു.മയങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
0 അഭിപ്രായങ്ങള്‍