ഹൈദരാലി സംഗീതോത്സവം കേൾവിയുടെ സുകൃതമായി

വടക്കാഞ്ചേരി : മതഭേദമന്യെ പാടി തെളിഞ്ഞവരുടെ വൻ നിര ഹൈദരാലി സംഗീതോത്സവത്തിൽ കേൾവിയുടെ സുകൃതം സമ്മാനിച്ചു. വടക്കാഞ്ചേരി ശ്രീ കേരളവർമ്മ ലൈബ്രറി,ഹൈദരാലിയുടെ ഓർമ്മ ദിനത്തിൽ പതിവായി ഒരുക്കുന്ന സംഗീതാർച്ചനയിൽ ഇത്തവണ വൻ പങ്കാളിത്തമായിരുന്നു. കഥകളി സംഗീതം, ശാസ്ത്രീയ സംഗീതം തുടങ്ങി വയലിനും പുല്ലാങ്കുഴലുമായി മഹാശായകൻ്റെ ഓർമ്മകളെ സംഗീതസാന്ദ്രമാക്കി.

കഥകളിപദം പാടി കഥകളിനടൻ കലാമണ്ഡലം കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡൻ്റ് വി. മുരളി അധ്യക്ഷനായി. കലാമണ്ഡലം കഥകളസംഗീതവിഭാഗം മേധാവി കലാമണ്ഡലം ബാബു നമ്പൂതിരിയായിരുന്നു അനുസ്മരണ പ്രഭാഷണം. കഥകളി ഗായകൻ കലാമണ്ഡലം വിനോദ്, സംഗീതജ്ഞൻ ദേശമംഗലം നാരായണൻ, കഥകളി കലാകാരി ഡോ. ഗായത്രി ശ്രീകുമാർ, മൃദംഗവിദ്വാൻ സങ്കീർത്തനം മനോജ്, ലൈബ്രറി സെക്രട്ടറി ജി. സത്യൻ, കഥകളി ക്ലബ്ബ് പ്രസിഡൻ്റ് സി. വേണുഗോപാൽ, ലൈബ്രറി ഭരണസമിതി അംഗം എം.കെ. ഉസ്മാൻ തുടങ്ങിയവർ പ്രസംഗിച്ചു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍