പുന്നംപറമ്പ്: മച്ചാട് പള്ളി തിരുനാളിന് കൊടിയേറ്റി. മച്ചാട് സെന്റ് ആന്റണീസ് ദേവാലയത്തിലെ വി.അന്തോണീസിന്റെയും, വി.സെബസ്ത്യാനോസിന്റെയും, വി.യൗസേപ്പ് പിതാവിന്റെയും സംയുക്ത തിരുനാളിനു കൊടിയേറ്റി. വെള്ളിയാഴ്ച വൈകീട്ട് 5.30 ന് പള്ളിയിൽ നടന്ന തിരുകർമ്മങ്ങൾക്കു ശേഷമായിരുന്നു കൊടിയേറ്റം നടന്നത്.
വടക്കാഞ്ചേരി ഫൊറോന വികാരി ഫാ. വർഗ്ഗീസ് തരകൻ കൊടിയേറ്റ കർമ്മം നിർവ്വഹിച്ചു. ഇടവക വികാരി ഫാ.സെബി ചിറ്റിലപ്പിള്ളി സഹകാർമ്മികനായി. വി പി സാൻജോ,വിൻസെന്റ് തോമസ്, വി ടി ജിനോ,പി.ഡി. സേവ്യർ, ടോമി ആന്റോ, ജോണി ചിറ്റിലപ്പിള്ളി, വിവി ഷാജു, എൻ ഡി ജീൻസൺ, എം ഡി സണ്ണി, കെ ഐ ജോൺ, വി ജെ ജോജു,എ എ ജെയ്സൺ, കെ ടി ലൂവീസ്, വി.ജെ.ഡേവിസ് തുടങ്ങിയവർ നേതൃത്വം നൽകി.എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
0 അഭിപ്രായങ്ങള്‍