മുണ്ടത്തിക്കോട് കല്ലടി ശ്രീ പൂർണ പുഷ്കല ധർമ്മ ശാസ്താ ക്ഷേത്രത്തിലെ പ്രതിഷ്ഠാ ദിനം ഭക്തി സാന്ദ്രമായി.

ചടങ്ങുകൾക്ക് തന്ത്രി കക്കാട് വാസുദേവൻ നമ്പൂതിരി മുഖ്യ കാർമികനായി. മേൽശാന്തി അരവൂർ മഠം വാസുദേവൻ എംബ്രാന്തിരി വിശേഷാൽ പൂജകൾക്ക് നേതൃത്വം നൽകി. വൈകീട്ട് നടന്ന ആദരിക്കൽ പരിപാടി പ്രമുഖ മാധ്യമ പ്രവർത്തകൻ വി മുരളി ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് ചെയർമാൻ മാരാത്ത് ഗംഗാധരൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എ സുധീഷ്ബാബു സ്വാഗതവും ജി രഘുനാഥ് നന്ദിയും പറഞ്ഞു. പഞ്ചഗുസ്തി മത്സരത്തിൽ ദേശീയ തലത്തിൽ എത്തിയ പട്ടിയാത്ത് രാജീവ്‌, പാറപ്പുറത്തു ദിവാകര പണിക്കർ, ലിജി ഇളയരാജ, എന്നിവരെയാണ് ആദരിച്ചത്. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും ഉണ്ടായി. ഉച്ചക്കും വൈകുന്നേരവും നടന്ന പ്രസാദ ഊട്ടിൽ നിരവധി ഭക്ത ജനങ്ങൾ പങ്കെടുത്തു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍