ഒല്ലൂർ പി.ആർ. പടിക്ക് സമീപം ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു.

ഒല്ലൂർ പി.ആർ. പടിക്ക് സമീപം ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു. മണ്ണുത്തി പാണ്ടിപറമ്പ് തൃക്കരിയൂർ വീട്ടിൽ ജീഷ്ണു (27) ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് ആറരയോടെയായിരുന്നു അപകടം. തൃശൂർ ഭാഗത്തേക്ക് വരികയായിരുന്ന ജിഷ്ണു സഞ്ചരിച്ച ബൈക്ക് മുന്നിൽ പോയിരുന്ന കാറിൽ തട്ടി എതിർദിശയിൽ പോയിരുന്ന ലോറിക്കടിയിലേക്ക് വീഴുകയായിരുന്നു. അപകടത്തിൽ ജിഷ്ണുവിൻ്റെ തലയിലൂടെ ലോറി കയറിയിറങ്ങി. സംഭവ സ്ഥലത്ത് വെച്ച് തന്നെ ജിഷ്ണു മരിച്ചു. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ.ഒല്ലൂർ പോലീസ് മേൽനടപടികൾ സ്വീകരിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍