കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തൃശ്ശൂർ ജില്ലയിലെ വ്യാപാരികളുടെ മക്കൾക്ക് വിവാഹധനസഹായമായി 2025 ജനുവരി 1 മുതൽ 1 ലക്ഷം രൂപ നൽകുമെന്ന് ജില്ലാ കമ്മിറ്റി പ്രഖ്യാപിച്ചിരുന്നു. ഈ പദ്ധതിയുടെ ഉദ്ഘാടനം 01/01/2025 കുനമുച്ചി യൂണിറ്റിലെ വ്യാപാരിയും യൂണിറ്റ് വൈസ് പ്രസിഡണ്ടുമായ എ.എൽ.ജെയിംസിന്റെ മകൾക്ക് 1 ലക്ഷം രൂപയുടെ ചെക്ക് കൈമാറിക്കൊണ്ട് ജില്ലാ പ്രസിഡണ്ട് കെ.വി.അബ്ദുൾ ഹമീദ് നിർവഹിച്ചു.
ഭദ്രം പദ്ധതിയിൽ അംഗങ്ങളായ വ്യാപാരികളുടെ മക്കൾക്കാണ് ഈ ധനസഹായം ലഭ്യമാവുക. ഈ മാസത്തിൽ തന്നെ 6 അംഗങ്ങളുടെ മക്കളുടെ വിവാഹത്തിന്‌കൂടി 1 ലക്ഷം രൂപ വീതം ധനസഹായം കൈമാറുന്നുണ്ട്. ഭദ്രം പദ്ധതിയിൽപ്പെട്ട വ്യാപാരി മരിച്ചാൽ 10 ലക്ഷം രൂപ സഹായധനമായി നൽകും. 2025 ജനുവരി 1-)0 തിയ്യതി തന്നെ പ്രഖ്യാപിച്ച പദ്ധതി നടപ്പാക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷവും അഭിമാനവും ഉണ്ടെന്ന് ജില്ലാ | പ്രസിഡണ്ട് പറഞ്ഞു. ചെക്ക് കൈമാറുന്ന ചടങ്ങിൽ ജില്ലാ സെക്രട്ടറിമാരായ വി.ടി.ജോർജ്ജ്, സി.എൽ.റാഫേൽ, ജില്ലാ സെക്രട്ടേറിയറ്റ് മെമ്പർ ജോജി തോമസ്, നിയോജകമണ്ഡലം വൈസ് ചെയർമാൻ സജി ചിറമ്മൽ, നിയോജകമണ്ഡലം ജനറൽ കൺവീനർ വർഗ്ഗീസ് പി ചാക്കോ തുടങ്ങി സംഘടനാ നേതാക്കൾ പങ്കെടുത്തു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
0 അഭിപ്രായങ്ങള്‍