പരാതിക്കാരന് വിവരാവകാശ രേഖകൾ അനുവദിക്കുന്നതിനായി 3000/- രൂപ മാടക്കത്തറ വില്ലേജ് ഓഫീസർ പോളി ജോർജ്ജ് കൈക്കൂലിയായി ആവശ്യപ്പെടുകയും, ടി വിവരം തൃശ്ശൂർ വിജിലൻസ് ഡി.വൈ.എസ്.പി ജിംപോളിനെ പരാതിക്കാരൻ അറിയിക്കുകയും, ഇക്കാര്യത്തിന് ഇന്ന് 04.04.2025 തിയ്യതി വിജിലൻസ് കൊടുത്തു വിട്ട ഫിനോഫ്തലീൻ പുരട്ടിയ നോട്ടുകൾ പരാതിക്കാരൻ വില്ലേജ് ഓഫീസർ പോളി ജോർജ് ന് കൈമാറുന്നതിനിടെ പിടികൂടിയിട്ടുള്ളതാണ്. വിജിലൻസ് ഡി വൈഎസ് പി . ജിം പോളിനെ കൂടാതെ ഇൻസ്പെക്ടർ ജയേഷ് ബാലൻ, എസ് ഐ മാരായ ബൈജു, കമൽ ദാസ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ അരുൺ, സൈജു സോമൻ,വിബീഷ്, ഗണേഷ്, സുധീഷ്, രഞ്ജിത്ത്, സിബിൻ, ഡ്രൈവർ രതീഷ് എന്നിവർ ഉണ്ടായിരുന്നു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
0 അഭിപ്രായങ്ങള്‍