130 വർഷം കഠിന തടവ് ലഭിച്ച പോക്സോ പ്രതിക്ക് മറ്റൊരു പോക്സോ കേസിൽ 110 വർഷം കഠിന തടവും പിഴയും

11 വയസ്സുള്ള ആൺകുട്ടിയെ ലൈംഗികമായി പീഢിപ്പിച്ച കേസിലെ പ്രതിയായ ഒരുമനയൂർ സ്വദേശി മുത്തമ്മാവ് മാങ്ങാടി വീട്ടിൽ കുഞ്ഞപ്പു മകൻ സജീവൻ (52) നെയാണ്ചാവക്കാട് അതിവേഗ സ്പെഷ്യൽ കോടതി 110 വർഷം കഠിന തടവും 7,75,000 രൂപ പിഴയും ശിക്ഷ വിധിച്ചത്. പിഴ അടക്കാത്ത പക്ഷം 31 മാസം കൂടി അധികതടവ് അനുഭവിക്കണം. കൂടാതെ ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയോട് കുട്ടികൾക്ക് മതിയായ നിയമപ്രകാരമുള്ള നഷ്ടപരിഹാരം നൽകാനും പ്രതിയിൽ നിന്ന് പിഴ ഈടാക്കുന്ന പക്ഷം പിഴ തുക കുട്ടികൾക്ക് നൽകാനും കോടതി വിധിച്ചിട്ടുണ്ട്. ഈ സംഭവത്തിലെ കൂട്ടുകാരനെ ലൈംഗിക അതിക്രമം നടത്തിയ കേസിൽ പ്രതിക്ക് 130 വർഷം കഠിനതടവും 8,75,000 രൂപ പിഴയും വിധിച്ചിരുന്നു. 

2023 ഏപ്രിലിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രായപൂർത്തിയാകാത്ത 11 വയസ്സുള്ള ആൺകുട്ടിയെയും കൂട്ടുകാരനെയും ഗൗരവകരമായ ലൈംഗിക അതിക്രമം നടത്തുകയായിരുന്നു. കുട്ടികൾ സംഭവം വീട്ടിൽ അറിയിച്ചതിനെ തുടർന്ന് രക്ഷിതാക്കൾ ചാവക്കാട് സ്റ്റേഷനിൽ പരാതി നൽകി. ചാവക്കാട് പോലീസ് സ്റ്റേഷനിലെ GSCPO ഷൗജത്ത് എ.കെ. കുട്ടിയുടെ മൊഴി രേഖപ്പെടുത്തി ഹാജരാക്കിയതിൻ്റെ അടിസ്ഥാനത്തിൽ എസ്.ഐ. ഷാജു വി.എം. FIR രജിസ്റ്റർ ചെയ്ത് ആദ്യാന്വേഷണം നടത്തി . സബ് ഇൻസ്പെക്ടർ സെസിൽ ക്രിസ്റ്റ്യൻ രാജ് തുടരന്വേഷണവും ഇൻസ്പെക്ടർ SHO വിപിൻ കെ വേണുഗോപാൽ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രവും സമർപ്പിച്ചു. 

കേസിൽ പ്രോസിക്യൂഷൻ ഭാഗത്ത് നിന്നും 14 സാക്ഷികളെ വിസ്തരിക്കുകയും 16 രേഖകൾ ഹാജരാക്കുകയും ചെയ്തു.പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ സിജു മുട്ടത്ത്, അഡ്വക്കേറ്റ് നിഷ സി എന്നിവർ ഹാജരായി.സിപിഒ മാരായ സിന്ധു, പ്രസീത എന്നിവർ കോടതി നടപടികൾ ഏകോപിപ്പിക്കുന്നതിനായി പ്രോസിക്യൂഷനെ സഹായിച്ചു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍