തൃശൂർ : മച്ചാട് മാമാങ്കത്തോടനുബന്ധിച്ച് കരുമത്ര ദേശത്തിന്റെ ബ്രോഷർ പ്രകാശനം ഡോ.രീവന്ദ്രൻ മൂർക്കനാട്ടിൽ നിന്ന് ഏറ്റുവാങ്ങി മഞ്ചേരി ഗവ.മെഡിക്കൽ കോളേജ് പ്രൊഫസർ ഓഫ് മെഡിസിൻ ഡോ.ജിജിത് കൃഷ്ണൻ നിർവഹിച്ചു. ദേശകമ്മിറ്റി പ്രസിഡന്റ് ദിനേശൻ തടത്തിൽ അദ്ധ്യക്ഷത വഹിച്ചു. അരീക്കര ഇല്ലം കൃഷ്ണകുമാർ ഇളയത് ഭദ്രദീപം തെളിയിച്ചു. മച്ചാട് മാമാങ്കം ഊഴദേശ കമ്മിറ്റി ഭാരവാഹികളായ അശ്വനി കണ്ണൻ, കെ.ശിവദാസൻ, കെ.രാമചന്ദ്രൻ, വാർഡ് മെംബർ ഐശ്വര്യ ഉണ്ണി, കരുമത്ര ദേശകമ്മിറ്റി സെക്രട്ടറി കെ.സുധീഷ്, തിരുവാണിക്കാവ് ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് ഏ.സി.കണ്ണൻ, വിവിധ ദേശ കമ്മിറ്റി ഭാരവാഹികളായ രാജീവ് മൂത്തമന, വി.രഘു, വാസുദേവൻ, എന്നിവർ സംസാരിച്ചു. ആദ്യ സംഭാവന രാമൻകുട്ടി പഞ്ചാരത്തിൽ നിന്ന് ഏറ്റുവാങ്ങി. മച്ചാട് മാമാങ്കത്തോടനുബന്ധിച്ച് കരുമത്ര ദേശത്തിന്റെ ബ്രോഷർ പ്രകാശാനം ഡോ.രീവന്ദ്രൻ മൂർക്കനാട്ടിൽ നിന്ന് ഏറ്റുവാങ്ങി മഞ്ചേരി ഗവ.മെഡിക്കൽ കോളേജ് പ്രൊഫസർ ഓഫ് മെഡിസിൻ ഡോ. ജിജിത് കൃഷ്ണൻ നിർവഹിക്കുന്നു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
0 അഭിപ്രായങ്ങള്‍