വടക്കാഞ്ചേരി ടൗൺ എൻ.എസ്.എസ് കരയോഗം മന്നം ജയന്തി ആഘോഷിച്ചു.

 സമുദായാചാര്യൻ ഭാരതകേസരി ശ്രീ മന്നത്ത് പത്മനാഭന്റെ 148 -ാമത് ജയന്തി ആഘോഷത്തിന്റെ ഭാഗമായി ടൗൺ കരയോഗ മന്ദിരത്തിൽ വെച്ച് , ആചാര്യന്റെ ഛായാ ചിത്രത്തിനു മുൻപിൽ പുഷ്പാർച്ചന നടത്തി മധുര വിതരണവും നടന്നു. കരയോഗം പ്രസിഡന്റ്‌ കെ. കൃഷ്ണദാസ് ഉദ്ഘാടനം നിർവ്വഹിച്ചു.   താലൂക്ക് യൂണിയൻ പ്രതിനിധി  വി.മുരളി അനുസ്മരണ സന്ദേശം നൽകി. സെക്രട്ടറി ടി.സുഭാഷ് , വനിതാ സമാജം പ്രസിഡന്റ്  വീണ വേണുഗോപാൽ , കരയോഗം ട്രഷറർ  കെ നാരായണൻ എന്നിവർ ആശംസകൾ നേർന്നു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍