മാരാത്തുകുന്ന്: വടക്കാഞ്ചേരി നഗരസഭാ പ്രദേശത്ത് പട്ടികജാതി ജനവിഭാഗങ്ങൾ തിങ്ങിപ്പാർക്കുന്ന മാരാത്ത്കുന്ന് പ്രദേശത്ത് ജനങ്ങളുടെ സാമൂഹ്യവും സാംസ്കാരികവുമായ അഭ്യുന്നതിക്കുതകുന്ന വിപുലമായ കമ്മ്യൂണിറ്റി ഹാൾ നിർമ്മിക്കണമെന്ന് സി പി ഐ മാരാത്തുകുന്ന് ഐ ടി സി ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു.
സി പി ഐ 25-ാം പാർട്ടി കോൺഗ്രസ്സിൻ്റെ ഭാഗമായി നടന്ന ബ്രാഞ്ച് സമ്മേളനത്തിന് തുടക്കം കുറിച്ച് മുതിർന്ന സി പി ഐ അംഗം എം.എം. ഖാലിദ് പതാക ഉയർത്തി. മാരാത്തുകുന്ന് വി.എസ്. അനിൽകുമാറിൻ്റെ പേരിലുള്ള സമ്മേളന നഗറിൽ സി പി ഐ സംസ്ഥാന കൗൺസിൽ അംഗം വി.എസ്. പ്രിൻസ് ബ്രാഞ്ച് സമ്മേളനം ഉദ്ഘാടനം ചെയ്തു. സുനിൽ കുന്നത്തേരി അദ്ധ്യക്ഷത വഹിച്ചു. എം.ആർ. സോമനാരായണൻ, എം.എ. വേലായുധൻ, ഷീലാ മോഹനൻ, കെ.പി. തോമസ്, അബ്ദുൾ സലീം കെ.എ., എ.എ. റിയാസ് എന്നിവർ പ്രസംഗിച്ചു. രക്തസാക്ഷി പ്രമേയം അനൂപ്. വി.പി. യും, അനുശോചന പ്രമേയം വി . എ . യഥുലാലും അവതരിപ്പിച്ചു. ബ്രാഞ്ച് സെക്രട്ടറി സി.രഘു സ്വാഗതം പറഞ്ഞു. സമ്മേളനം സെക്രട്ടറിയായി സുനിൽകുന്നത്തേരിയേയും അസിസ്റ്റൻ്റ് സെക്രട്ടറിയായി സി. രഘുവിനേയും തിരഞ്ഞെടുത്തു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
0 അഭിപ്രായങ്ങള്‍