വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്തിൽ 2025-26 വാർഷികപദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് പ്രഥമ വർക്കിംഗ് ഗ്രൂപ്പ് യോഗം നടന്നു. ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ശ്രീജഎം.കെ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.വി. നഫീസ ഉദ്ഘാടനം നിർവഹിച്ചു. ജനറൽ ഫണ്ട് 22891000/- രൂപയും, എസ്.സി. വിഭാഗത്തിൽ 15656000/- രൂപയും, എസ്.ടി. വിഭാഗത്തിൽ 86000/- രൂപയും സിഎഫ്‌സി ടൈഡ് 5686000/-, ബേസിക് ഫണ്ട് 379000/- രൂപ അടക്കം 4,81,09,000/- രൂപക്കുള്ള പദ്ധതികളാണ് 2025-26 വർഷത്തേക്ക് രൂപീകരിക്കുന്നത്.
ചടങ്ങിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പുഷ്പ രാധാകൃഷ്‌ണൻ സ്വാഗതം പറഞ്ഞു. 13 വർക്കിംഗ് ഗ്രൂപ്പുകൾ ഗ്രൂപ്പുതിരിഞ്ഞ് ചർച്ച ചെയ്യുകയും, നിർദ്ദേശങ്ങൾ അവതരിപ്പിക്കുകയും ചെയ്തു. മുള്ളൂർക്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഗിരിജ മേലേടത്ത്, വരവൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബാബു, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ബിനോജ് മാസ്റ്റർ, ബിജുകൃഷ്‌ണൻ, പ്രീതി ഷാജു, പി. സുശീല, എം.എ. നസീബ, എന്നിവർ പങ്കെടുത്തു. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി അൻസാർ അഹമ്മദ് കെ.എ നന്ദിയും പറഞ്ഞു.
0 അഭിപ്രായങ്ങള്‍